/sathyam/media/post_attachments/P9O8SmD8mT45J9DSmujI.jpeg)
മനാമ: നെഞ്ചിനുള്ളിൽ നീയാണ് എന്ന ഗാനത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താജുദ്ധീൻ വടകര നയിക്കുന്ന "ഖൽബാണ് താജുദ്ധീൻ" മ്യൂസിക്കൽ ഡാൻസ് പ്രോഗ്രാം ഈ മാസം 9 വ്യാഴാഴ്ച വൈകീട്ടു 7 മണിയ്ക്ക് ഇന്ത്യൻ ക്ലബ്ബിൽ അവതരിപ്പിക്കുന്നതാണ്.
ബഹ്‌റൈനിലെ ഒരുകൂട്ടം കലാസ്നേഹികൾ ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ താജുദ്ധീനൊപ്പം ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം റാഫി മോഹ, പ്രെശസ്ത ഗായിക മാരായ സജിലസലിം, ഹർഷ കാലിക്കറ്റ്, ആഷിർ വടകര തുടങ്ങിയവർക്കൊപ്പം ഗൾഫുനാടുകളിൽ അറിയപ്പെടുന്ന "ഓറ ഡാൻസ് ടീം" അവതരിപ്പിക്കുന്ന ഡാൻസ് പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
ഗൾഫുനാടുകളിൽ നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള മനോജ് മയ്യന്നൂർ സംവിധാനം ചെയ്യുന്ന ഈ പ്രൊഗ്രാമിലേക്കുള്ള പ്രേവേശനം തികച്ചും സൗജന്യമാണെന്നു ഓർഗനൈസർമാരായ സാബിർ മുഹമ്മദ്, അമ്പിളി ഇബ്രാഹിം, സുമേഷ് പെർഫെക്ട് ലൈൻ, ജന്നത്ത് , ശ്രെയസ് സുമേഷ്, പ്രവീൺ തുടങ്ങിയവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33464471,33145708,66309646 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us