ശ്രദ്ധിക്കാം; സന്ദർശക വിസയിൽ വന്ന്​ കുടുങ്ങാതിരിക്കാൻ - ഫസലുൽഹക്ക്

author-image
ജൂലി
Updated On
New Update

publive-image

മനാമ: കൃത്യമായ വ്യവസ്ഥകൾ പാലിക്കാതെ സന്ദർശക വിസയിൽ എത്തി കുടുങ്ങുന്നവരുടെ എണ്ണം കൂടുന്നു. നിരന്തരം ബോധവത്​കരണം നടക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കാതെ വരുന്നവരാണ്​ ഇവിടെ എത്തിയ ശേഷം പ്രയാസത്തിലാകുന്നത്​. സന്ദർശക വിസയിൽ വരുുന്നവർ പ്രധാനമായി ശ്രദ്ധിക്കേണ്ടത്​ മൂന്ന്​ കാര്യങ്ങളാണ്​. 300 ബഹ്​റൈൻ ദിനാർ അല്ലെങ്കിൽ തത്തുല്യമായ തുകക്കുള്ള കറൻസി കൈവശമുണ്ടായിരിക്കണം. അല്ലെങ്കിൽ ബാങ്ക്​ അക്കൗണ്ടിൽ തുല്യ തുകയും ബഹ്​റൈനിൽ ഉപയോഗിക്കാൻ കഴിയുന്ന ഡെബിറ്റ്​/ക്രെഡിറ്റ്​ കാർഡും ബാങ്ക്​ അക്കൗണ്ടി​െന്‍റ സാക്ഷ്യപ്പെടുത്തിയ പകർപ്പും വേണം. തിരിച്ചുപോകാനുള്ള വിമാന ടിക്കറ്റ്​, താമസത്തിനുള്ള ഹോട്ടൽ ബുക്കിങ്​ അല്ലെങ്കിൽ രക്​തബന്ധത്തിലുള്ളവരു​ടെയോ ഭാര്യ/ഭർത്താവ്​ എന്നിവരുടെ പേരിലോ ഉള്ള ഇലക്​​ട്രിസിറ്റി ബിൽ എന്നിയാണ്​ കൈയിൽ കരുതേണ്ട മറ്റ്​ രേഖകൾ.

Advertisment

ഇതിന്​ പുറമേ മറ്റ്​ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ്​ സമീപകാലത്തെ സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്ന്​ സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ്​ പറഞ്ഞു. ഇ-വിസ, ഇ-എൻ.ഒ.സി (സ്​പോൺസേർഡ്​ വിസ) എന്നിവയാണ്​ ബഹ്​റൈനിലേക്ക്​ സന്ദർശനത്തിന്​ വരുന്നവർ ആശ്രയിക്കുന്നത്​. സ്​പോൺസറുടെ കമ്പനി ബ്ലാക്ക്​ ലിസ്റ്റിൽ ഉൾപ്പെട്ടാൽ സന്ദർശക വിസയിൽ വരുന്നവരും പ്രയാസത്തിലാകും. ബഹ്റൈൻ വിമാനത്താവളത്തിന്​ പുറത്ത്​ പണവുമായി ആൾ നിൽപുണ്ടെന്ന്​ ചില യാത്രക്കാർ എമിഗ്രേഷൻ അധികൃതരോട്​ പറയാറുണ്ട്​. എന്നാൽ, ഇത്​ അധികൃതർ അംഗീകരിക്കില്ല. വ്യവസ്ഥ പാലിച്ചില്ലെങ്കിൽ തിരിച്ചുപോകോണ്ടി വരും. ആർക്കെങ്കിലും നിബന്ധനകളിൽ ഇളവ്​ ലഭിച്ചെന്ന്​ കരുതി എല്ലാവർക്കും ഇളവ്​ ലഭിക്കുമെന്ന്​ കരുതരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വിസ എടുത്ത്​ നൽകുന്ന ട്രാവൽ ഏജന്‍റുമാർ തന്നെ എന്തൊക്കെയാണ്​ നിബന്ധനകളെന്ന്​ യാത്രക്കാർക്ക്​ പറഞ്ഞുകൊടുത്താൽ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും. എന്നാൽ, പലരും ഇതിന്​ തയ്യാറാകാത്തതാണ്​ ദിവസേനയെന്നോണം യാത്രക്കാർ കുടുങ്ങാൻ ഇടയാക്കുന്നതെന്ന്​ ഫസലുൽ ഹഖ്​ പറഞ്ഞു. വിശ്വാസ്യതയുള്ള ഏജന്‍റുമാർ മുഖേന വിസ എടുക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment