/sathyam/media/post_attachments/WrV7GwTyzSfoGHAjur5o.jpg)
മനാമ: ഉത്തരേന്ത്യൻ ഗ്രാമാന്തരങ്ങളിൽ മുസ്ലിം ലീഗ് പാർട്ടി നടത്തുന്ന ഇടപെടലുകൾ രാഷ്ട്രീയ നേട്ടത്തിന് അപ്പുറം മനുഷ്യത്വ സമീപനത്തിന്റെ ഭാഗമാണ് എന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റിയുടെ പ്രവർത്തനോത്ഘാടനം നിർവഹിച്ചു കൊണ്ട് പറഞ്ഞു. മതേതര ഇന്ത്യയുടെ തിരിച്ചു വരവിനു എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത വളരെ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
/sathyam/media/post_attachments/rRGcaRPDDt8JtKAtu2OB.jpg)
ബഹ്റൈനിലെ ജീവ കാരുണ്യ, സാമൂഹിക സാംസ്കാരിക രംഗത്ത് നാല് പതിറ്റാണ്ടിലതികമായി നിറ സാന്നിധ്യത്തോടെ പ്രവർത്തിക്കുന്ന ബഹ്റൈൻ കെഎംസിസി യുടെ അവിഭാജ്യ ഘടകമായ മലപ്പുറം ജില്ലാ കമ്മറ്റിയുടെ 2022-24 വർഷകാല പ്രവർത്തനോത്ഘാടനം മനാമ മർഹൂം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/post_attachments/tu1GjFElgeF8oxl9FQPg.jpg)
ജാതി മത രാഷ്ട്രീയ വർണ്ണ ലിംഗ വ്യത്യാസമില്ലാതെ ഏവർക്കും കാരുണ്ണ്യത്തിന്റെ സ്പർശമെത്തിക്കുക എന്നതാണ് സി എച് സെന്ററിലൂടെ മുസ്ലിം ലീഗ് ഉദ്ദേശിക്കുന്നതെന്ന് ഇ ടി പറഞ്ഞു. ജില്ലാ ആക്ടിങ് പ്രസിഡൻ്റ് ഇഖ്ബാൽ താനൂർ അധ്യക്ഷനായിരുന്നു.
ജില്ലയിലെ സി എച്ച് സെൻ്ററുകൾക്കും, ഡയാലിസിസ് സെൻ്ററുകൾക്കും നൽകാൻ ഉദ്ദേശിക്കുന്ന ഡയാലിസിസ് മെഷീനുകളുടെ ആദ്യ യൂണിറ്റ് കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് നൽകാനുള്ള പ്രഖ്യാപനം കെഎംസിസി സംസ്ഥാന പ്രസിഡൻ്റ് ഹബീബ് റഹ്മാൻ നിർവഹിച്ചു,
മലപ്പുറം സി എച്ച് സെൻ്ററിനുള്ള ധന സഹായം കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ കൈമാറി. 2022-24 വർഷത്തേക്ക് ജില്ലാ കമ്മിറ്റി നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തന പദ്ധതികൾ ജില്ലാ ആക്ടിങ് ട്രഷറർ അലി അക്ബർ കൈതമണ്ണ വിശദീകരിച്ചു. കെഎംസിസി ബഹ്റൈൻ സീനിയർ വൈസ് പ്രസിഡൻ്റ് കുട്ടൂസ മുണ്ടേരി, മുൻ സംസ്ഥാന പ്രസിഡൻ്റ് എസ്.വി ജലീൽ, സീനിയർ നേതാവ് വി.എച്ച് അബ്ദുല്ല തുടങ്ങിയവർ ആശംസകൾ നേർന്നു.
ജില്ലാ നേതാക്കളായ ശാഫി കോട്ടക്കൽ, വി കെ റിയാസ്, നൗഷാദ് മുനീർ, ഹാരിസ് വണ്ടൂർ, മഹ്റൂഫ് ആലിങ്ങൽ, മുജീബ് റഹ്മാൻ മേൽമുറി, , ഷഹീൻ താനാളൂർ, ഷഫീഖ് പാലപ്പെട്ടി, മൊയ്തീൻ മീനാർ കുഴി എന്നിവർ നേതത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ഉമ്മർ കൂട്ടിലങ്ങാടി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി റിയാസ് ഓമാനൂർ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us