ഈദ് ഇശൽ നൈറ്റ് മ്യൂസിക്കൽ ഡാൻസ് കോമഡി ഷോ ജൂലൈ ഒമ്പതിന്‌

New Update

publive-image

മനാമ: പരസ്യങ്ങളോ, മറ്റു പബ്ലിസിറ്റികളോ ഇല്ലാതെ രണ്ടര വർഷത്തോളമായി, രണ്ടായിരത്തി അഞ്ഞൂറോളം അംഗങ്ങളുമായി ബഹ്‌റൈനിൽ ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ മാത്രം ചെയ്തുവരുന്ന എച്ഛ് എസ് കെ കൂട്ടായ്മ സ്റ്റാർവിഷൻ മീഡിയയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഈദ് ഇശൽ നൈറ്റ് മ്യൂസിക്കൽ ഡാൻസ് കോമഡി ഷോ ഒന്നാം പെരുന്നാൾ ദിവസമായ ജൂലായ് ഒൻപത് ശനിയാഴ്ച്ച ഇന്ത്യൻക്ലബ്ബിൽ അവതരിപ്പിക്കും.

Advertisment

മാപ്പിളപ്പാട്ടിന്റെ വാനമ്പാടി കെ എസ് രഹ്‌ന, മാപ്പിളപ്പാട്ടു ഗായകൻ സലിം കോടത്തൂർ, പട്ടുറുമാൽ പ്രോഗ്രാം ഗായകരായ മുത്തു, നിഷാദ്, പ്രെശസ്ത കലാകാരനും ബിഗ് ബോസ് താരവുമായ അഖിൽ, കോമഡി സ്റ്റാർസ് താരങ്ങളായ തൗഫീഖ്, ബിനു, രതീഷ് ഗിന്നസ്, ഗൾഫുനാടുകളിൽ പ്രെശസ്തരായ ഓറ ഡാൻസ് ടീം തുടങ്ങി ഇരുപതോളം കലാ പ്രതിഭകൾ പരിപാടിയിൽ സംബന്ധിക്കും.

ഗൾഫ് നാടുകളിൽ നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള മനോജ് മയ്യന്നൂർ സംവിധാനം ചെയ്യുന്ന ഈ പ്രോഗാമിന്റെ ടിക്കറ്റ് ഒരാൾക്ക് അഞ്ച് ദിനാർ, മൂന്ന് ദിനാർ നിരക്കുകളിലാണ്.

publive-image

ബാങ്കോക് ഇന്റർ നാഷണൽ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ ചേർന്ന പത്ര സമ്മേളനത്തിൽ സ്റ്റാർവിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ, എച്ഛ് എസ് കെ ചെയർമാൻ അബ്ദുൽ അൻസാരി, പ്രസിഡന്റ് ഹാരിസ് വില്യാപ്പള്ളി, ജനറൽ സെക്രട്ടറി മുഹമ്മദ് അഫ്സൽ, മനോജ് മയ്യന്നൂർ, പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു.

കൺവീനർമാരായ ബൈജു, അനൂപ്, വിമൽ, മോയിൻ, ഷംലാജ്, ബഷീർ മാലിക്, അനിൽ മടപ്പള്ളി, സാദത്ത്, പ്രസാദ് പ്രഭാകർ, അജി പി ജോയ്, പ്രവീൺ, കെ അജിത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രോഗ്രാമുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാനായി 35681041, 66377143 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

publive-image

Advertisment