/sathyam/media/post_attachments/MVO9bbVX8s1iYcrJomRm.jpg)
മനാമ: കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി നടപ്പിലാക്കിയ ഫജർ ക്ലബ്ബ്, ബഹ്‌റൈൻ കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ബഹറിനിൽ പ്രവർത്തികമാക്കി. നമ്മളിൽ നിന്നും അകന്നു പോകുന്ന മൂല്യങ്ങളെ തിരിച്ചു കൊണ്ടുവരിക എന്ന ഉദ്ദേശ ലക്ഷ്യത്തോടെയുള്ള ചുവടുവെപ്പിന് മണ്ഡലത്തിലെ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് മണ്ഡലം പ്രസിഡന്റ് ജെ പി കെ തിക്കോടി അഭ്യർത്ഥിച്ചു.
സുബഹി നിസ്കാരനന്തരം വാട്സ്ആപ് ഗ്രൂപ്പ് വഴി നടന്ന പരിപാടി ബഹ്‌റൈൻ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘടനം ചെയ്തു. ഫജർ ക്ലാബ്ബ് ആദ്യമായി ബഹറിനിൽ നടപ്പിലാക്കിയ മണ്ഡലം കമ്മിറ്റിയെ അഭിനന്ദിക്കുന്നതിനോടൊപ്പം സംസ്ഥാന കമ്മിറ്റിയുടെ എല്ലാവിധ പിന്തുണയും ഫജർ ക്‌ളാബ്ബിന് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി മണ്ഡലം ഉപദേശക സമിതി അംഗം ഹംസ കെ ഹമദിന്റെ ഖിറാഹത്തോടെ തുടങ്ങിയ പ്രോഗ്രാം മണ്ഡലം ജനറൽ സിക്രട്ടറി ഫൈസൽ കൊയിലാണ്ടി സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ്‌ജെ പി കെ തിക്കോടി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ബാഹ് കീയരിയൂർ മുഖ്യ പ്രഭാഷണം നടത്തി.
"നമ്മുടെ ജീവിതത്തിന്റെ ചിട്ടയും ശീലങ്ങളും നല്ല രീതിയിൽ മാറ്റങ്ങൾക്കു വിധേയമാവേണ്ടതുണ്ട്.
ബോറടിക്കുന്ന അവസ്ഥ ഇപ്പൊ നമുക്കില്ല. കാരണം, ഇന്റർനെറ്റ് നമുക്കു ഉണ്ടാക്കിത്തന്ന ഒന്നാണ് ബോറടി ഇല്ലാതാക്കൽ എന്നും, സോഷ്യൽ മീഡിയ ഡയറ്റ് പ്രഖ്യാപിച്ചു കൊണ്ടു സമൂഹവുമായുള്ള ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക" എന്നും മിസ്ബാഹ് പറഞ്ഞു.
കെഎംസിസി സംസ്ഥാന സെക്രട്ടറി ഓ കെ കാസിം സാഹിബ്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് അഴിയൂർ ,മണ്ഡലം കോർഡിനേറ്റർമാരായ അലി കൊയിലാണ്ടി, യൂസഫ് കൊയിലാണ്ടി, മുഹമ്മദലി കൊയിലാണ്ടി അതോടൊപ്പം മണ്ഡലം മുൻ പ്രസിഡന്റ്മാരായ ടി പി നൗഷാദ് , അഷറഫ് കെ പി ,കോഴിക്കോട് ജില്ലാ ട്രെഷറർ സുഹൈൽ മേലടി, വൈസ് പ്രസിഡന്റ് ഹമീദ് അയനിക്കാട്, സെക്രട്ടറി ലത്തീഫ് കൊയിലാണ്ടി എന്നിവർ ആശംസ പ്രസംഗം നടത്തി.
കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ഫസ്‌ലു ഓ കെ കോർഡിനേറ്റു ചെയ്ത പരിപാടി ഓർഗനൈസിംഗ് സെക്രട്ടറി ഷഹീർ മഹമൂദ് നന്ദി പറഞ്ഞു.റാഫി പയ്യോളി ഫൈസൽ ഇയ്യഞ്ചേരി ഷമീർ എം എ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us