"ഈദ് ഇശല്‍ നൈറ്റ് 2022" ഷോയുടെ ടിക്കറ്റ് ലോഞ്ച് നടന്നു

New Update

publive-image

മനാമ: ബഹ്‌റൈനില്‍ സാമൂഹികജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്ന എച്ച്എസ്‌കെ (HSK)കൂട്ടായ്മ, സ്റ്റാര്‍വിഷന്‍ ഇവെന്റ്‌സുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന "ഈദ് ഇശല്‍ നൈറ്റ് 2022" എന്ന പരിപാടിയുടെ ടിക്കറ്റ് ലോഞ്ച് നടന്നു.

Advertisment

ജൂലൈ 9 ന് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തുന്ന ഈ ഈദ് കലാപരിപാടിയിൽ പ്രമുഖ നിരവധി കലാകാരൻമാർ പങ്കെടുക്കുന്നു. കിംസ് മുഖ്യ പ്രയോജകരായ "ഈദ് ഇശല്‍ നൈറ്റ് 2022" ടിക്കറ്റ് ലോഞ്ച് കിംസ് ഹെൽത്തിൽ വച്ച് നടന്നു. കിംസ് ഗ്രൂപ്പ് മാർക്കറ്റിംഗ് & ബിസിനസ്സ് ഡെവലൊപ്മെൻറ് ഹെഡ് പാരിതോഷ് പി., സീനിയർ മാർക്കറ്റിംഗ് അസിസ്റ്റന്റ് അനുഷ എംവി എന്നിവർക്കൊപ്പം സംഘാടകരായ സിജു, അഫ്‌സൽ എന്നിവരും പങ്കെടുത്തു.

publive-image

ഈദ് ഇശൽ നൈറ്റ് മ്യൂസിക്കൽ ഡാൻസ് കോമഡി ഷോ ഒന്നാം പെരുന്നാൾ ദിവസമായ ജൂലായ് ഒൻപത് ശനിയാഴ്ച്ച ഇന്ത്യൻക്ലബ്ബിൽ അവതരിപ്പിക്കുന്നതാണ്. മാപ്പിളപ്പാട്ടിന്റെ വാനമ്പാടി കെ എസ് രഹ്‌ന, മാപ്പിളപ്പാട്ടു ഗായകൻ സലിം കോടത്തൂർ, പട്ടുറുമാൽ പ്രോഗ്രാം ഗായകരായ മുത്തു, നിഷാദ്, പ്രശസ്ത കലാകാരനും ബിഗ് ബോസ് താരവുമായ അഖിൽ, കോമഡി സ്റ്റാർസ് താരങ്ങളായ തൗഫീഖ്, ബിനു, രതീഷ് ഗിന്നസ്, ഗൾഫുനാടുകളിൽ പ്രെശസ്തരായ ഓറ ഡാൻസ് ടീം തുടങ്ങി ഇരുപതോളം കലാ പ്രതിഭകൾ പരിപാടിയിൽ സംബന്ധിക്കും.

publive-image

മനോജ് മയ്യന്നൂർ സംവിധാനം ചെയ്യുന്ന ഈ പ്രോഗാമിന്റെ ടിക്കറ്റ് ഒരാൾക്ക് അഞ്ച് ദിനാർ, മൂന്ന് ദിനാർ നിരക്കുകളിലാണ്. ടിക്കറ്റിനും, പരസ്യങ്ങൾക്കുമായി 36411236, 66905674, 36519891, 35681041, 66377143 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Advertisment