കെപിഎ ബഹ്‌റൈൻ സ്നേഹസ്പർശം ഏഴാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

New Update

publive-image

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച ഏഴാമത് കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് നോർക്ക ബഹ്‌റൈൻ ജനറൽ കൺവീനർ കെ.ടി.സലിം ഉത്‌ഘാടനം ചെയ്തു.

Advertisment

publive-image

കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം, ട്രെഷറർ രാജ് കൃഷ്ണൻ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രെട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, അസ്സി. ട്രെഷറർ ബിനു കുണ്ടറ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

രാവിലെ 7 മണി മുതൽ ആരംഭിച്ച ക്യാമ്പിൽ 100 ഓളം പ്രവാസികൾ രക്തദാനവും, പ്ളേറ്റ്ലറ്റ് ദാനവും നടത്തി. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അനൂബ് തങ്കച്ചൻ, നാരായണൻ, ലിനീഷ് പി. ആചാരി, രതിൻ തിലക് എന്നിവർ ക്യാമ്പ് സന്ദർശിച്ചു.

publive-image

ഏരിയ കോ-ഓർഡിനേറ്റർമാരായ അജിത് ബാബു, നവാസ് കരുനാഗപ്പള്ളി, വി.എം. പ്രമോദ്, കെപിഎ ഹമദ്, ടൗൺ ഏരിയ ഭാരവാഹികളായ പ്രദീപ്, രാഹുൽ, വിഷ്ണു, വിനീത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

പ്രവാസി ശ്രീ അംഗങ്ങളായ ജ്യോതി പ്രമോദ്, ജിബി ജോൺ, ബിനിത അജിത് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.

Advertisment