ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

author-image
jayasreee
New Update

publive-image

മനാമ : ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ക്ലബ്‌ സംഘടിപ്പിക്കുന്ന 4 മത് റോളിങ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോൾ ടൂർണമെന്റ് ജൂലായ്‌ 10, ഞായറാഴ്ച വൈകുന്നേരം 9 മണിയോടെ അല്‍ തീല്‍ ഗ്രൗണ്ടിൽ വിപുലമായ ചടങ്ങുകളോടെ തുടക്കം കുറിച്ചു.

Advertisment

സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ആക്‌സിഡന്റ്, എമർജൻസി ചീഫ് ഡോ. പീ .വി.ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു.

ഇന്ത്യൻ സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് അധ്യക്ഷനായ ചടങ്ങിൽ ബഹ്‌റൈൻ മുൻ ദേശീയ ഫുട്ബാൾ താരം അഹമ്മദ്‌ മുഹമ്മദ്‌ ആശംസകൾ അറിയിച്ചു.

കമ്മിറ്റി അംഗങ്ങളായ അബൂബക്കര്‍ സിദ്ദീഖ്, റഷീദ് സായിദ്, ജവാദ് പാഷ, യൂസഫ് അലി, നവാസ്, അത്താവുള്ള, സൈഫ് അഴിക്കോട്, മുഹമ്മദലി, അസീർ പാപ്പിനിശ്ശേരി, ഇർഫാൻ, അസീസ് അബ്ബാസ് ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ക്ലബ്‌ അംഗങ്ങളായ മുസ്തഫ ടോപ്മാൻ, നിയാസ് തെയ്യൻ, ഹംസ വല്ലപ്പുഴ എന്നിവർ നേതൃത്വം കൊടുത്തു.

ടൂർണമെന്റ് 11,14,15 തിയതികളിൽ അതെ ഗ്രൗണ്ടിൽ വൈകുന്നേരം 9 മണിക്ക് തുടങ്ങും എന്ന് സംഘാടകര്‍ അറിയിച്ചു.

Advertisment