/sathyam/media/post_attachments/qIB4XDxuDMqiHWbjJkgm.jpg)
മനാമ: ബഹ്‌റൈനില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കണച്ചൻ കണ്ടി മുസ്തഫയുടെ മൃതദേഹമാണ് നടപടിക്രമങ്ങൾ പൂർത്തികരിച്ച്, കോഴിക്കോടേക്ക് പോകുന്ന ഗൾഫ് എയർവിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോയത്.
പെരുന്നാൾ ഭക്ഷണത്തിന് ഹോട്ടലിൽ കുടുബസമേതം ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന് നെഞ്ച് വേദന അനുഭവപ്പെട്ടത്. ഉടനെ സൽമാനിയയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബഹ്റൈൻ മലയാളി ബിസിനസ് ഫോറം യൂത്ത് വിംങ് അംഗം നെബീലിന്റെ ഭാര്യാ പിതാവാണ്.
കുടുംബാംഗങ്ങളും, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും, ഹലായ ട്രെഡിങ്ഉടമയുമായ ഹാശിമും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
ഹാശിം ഹലായ, മരുമകൻ നെബീൽ, ബികെഎസ്എഫ് ടീമംഗങ്ങളായ ബഷീർ അമ്പലായി, നെജീബ് കടലായി, അൻവർ കണ്ണൂർ, കെഎംസിസി ടീമംഗങ്ങളായ കരീം കുളമുള്ളതിൽ, റാഷിദ്, ബഹ്റൈൻ പ്രതിഭ രക്ഷാധികാരി സമിതിഅംഗം സുബൈർ കണ്ണൂർ ഹെൽപ്പ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.
ഇന്ന് കുവൈത്ത് പള്ളിയിൽ നടന്ന മയ്യിത്ത് നമസ്ക്കാരത്തിന് ,കെഎംസിസി നേതാക്കളും മറ്റ് സാമൂഹ്യ സംഘടനാ നേതാക്കളും പ്രവർത്തകരും പങ്കെടുത്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us