ഹൃദയസ്തംഭനം മൂലം ബഹ്‌റൈനില്‍ മരിച്ച സുബൈറിന്റെ കുടുംബത്തിന് സഹായഹസ്തവുമായി കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ

New Update

publive-image

മനാമ: കഴിഞ്ഞമാസം ഹൃദയ സ്തംഭനം മൂലം ബഹ്‌റൈനിലെ റിഫയിൽ മരണപെട്ട കോഴിക്കോട് പേരാമ്പ്ര സ്വദേശി തയ്യുള്ള പറമ്പിൽ സുബൈറിന്റെ കുടുബത്തിനെ സഹായിക്കാനായി കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ സ്വരൂപിച്ച സാമ്പത്തിക സഹായം കൈമാറി.

Advertisment

സംഘടനയിലെ അംഗങ്ങൾ മാത്രം ചേർന്ന് സ്വരൂപിച്ച ഫണ്ട്, സംഘടനയുടെ ജോ: സെക്രട്ടറിമാരായ റിഷാദ് കോഴിക്കോട്, ശ്രീജിത്ത് കുന്നുമ്മൽ തുടങ്ങിയവർ ചേർന്ന് സംഘടനാ പ്രസിഡന്റ് ജോണി താമരശ്ശേരി, ചീഫ് കോഡിനേറ്റർ മനോജ് മയ്യന്നൂർ തുടങ്ങിയവർക്ക് കൈമാറി.

publive-image

ചടങ്ങിൽ രാജീവ് തുറയൂർ, ശ്രീജിത്ത് കുറിഞ്ഞാലിയോട്, അനിൽ മടപ്പള്ളി, ജോജിഷ് പ്രതീക്ഷ, സുബീഷ് മടപ്പള്ളി, രാജേഷ് ഒഞ്ചിയം തുടങ്ങിയവർ സംബന്ധിച്ചു. ഇരുപതു വർഷത്തോളമായി റിഫയിലെ അൽ കാബി കോൾഡ് സ്റ്റോറിൽ ജോലി ചെയ്തു വരികയായിരുന്ന സുബൈറിന് ഭാര്യയും, രണ്ട് മക്കളും ഉപ്പയും, ഉമ്മയുമാണ് നാട്ടിലുള്ളത്. സുബൈറിന്റെ മരണത്തോടെ കുടുംബം തീർത്തും അനാഥമായിരിക്കയാണ്.

Advertisment