/sathyam/media/post_attachments/9YSgA9urh3oipklgr3nR.jpg)
മനാമ: ബഹ്‌റൈനില്‍ റാന്നി സ്വദേശിയെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശ്രീജിത്ത് ഗോപാലകൃഷ്ണന്‍ നായര്‍ (42) എന്നയാളാണ് മരിച്ചത്. സിത്ര കോസ്‌വേക്ക് മുകളിലൂടെ കാർ ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കടലിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
വെള്ളത്തിനടിയിലായ കാറിൽ നിന്ന് ശ്രീജിത്ത് ആദ്യം നീന്തി രക്ഷപ്പെട്ടിരുന്നതായും എന്നാല്‍, നഷ്ടപ്പെട്ട വസ്തുക്കള്‍ വീണ്ടെടുക്കാന്‍ തിരികെ നീന്തിയതാണ് മരണത്തിലേക്ക് നയിച്ചതെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സിവിൽ ഡിഫൻസ് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ശ്രീജിത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം, മരണത്തില്‍ ദുരൂഹത അവശേഷിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തത വരും. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വിവരമറിഞ്ഞ് ഭാര്യയും മകനും, റാന്നി-പത്തനംതിട്ട അസോസിയേഷന്‍ പ്രവര്‍ത്തകരും ആശുപത്രിയിലെത്തിയിരുന്നു. ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം (ബികെഎസ്എഫ്) പ്രവര്‍ത്തകര്‍ നടപടിക്രമങ്ങള്‍ ഏകോപിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us