ഐവൈസിസി ബഹ്‌റൈൻ ട്യൂബ്ലി - സൽമാബാദ് ഏരിയാ കമ്മിറ്റിയുടെ ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ് ഈ വർഷം കാസറഗോഡ് ജില്ലയിൽ നല്‍കും

New Update

publive-image

മനാമ : ഐവൈസിസി ബഹ്‌റൈൻ ട്യൂബ്ലി - സൽമാബാദ് ഏരിയാ കമ്മിറ്റി മുൻ പ്രസിഡന്റും, ദേശീയ എക്സിക്യൂട്ടീവ് മെമ്പറുമായിരുന്നു അകാലത്തിൽ വിട പറഞ്ഞ ലാൽസൺ പുള്ളിന്റെ നാമധേയത്തിൽ ഏരിയാ കമ്മിറ്റി നൽകുന്ന ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ് ഈ വർഷം കാസറഗോഡ് ജില്ലയിൽ നൽകാൻ തീരുമാനിച്ചു.

Advertisment

നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ഐവൈസിസി ബഹ്‌റൈൻ കേന്ദ്ര കമ്മിറ്റിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെയും പ്രവർത്തനത്തിൽ ഭാഗമായി, അർഹരായവരിലേക്കു സ്കോളർഷിപ്പ് എത്തിക്കുവാൻ സാധിക്കുമെന്ന്‌ ഏരിയാ കമ്മറ്റി പ്രസിഡന്റ് മഹേഷ് ടി മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു.

ദേശീയ വൈസ് പ്രസിഡന്റ് രഞ്ജിത്ത് പി എം, ദേശീയ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ജമീൽ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിനു ഏരിയാ കമ്മറ്റി വൈസ് പ്രസിഡന്റ് നവീൻ ചന്ദ്രൻ സ്വാഗതവും ഏരിയാ ട്രഷറർ ഷാഫി വയനാട് നന്ദിയും പറഞ്ഞു.

Advertisment