ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വെളിച്ചം ബഹ്‌റൈൻ ആറാം രക്ത ദാന ക്യാമ്പ്

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

സൽമാനിയ : ബഹ്‌റൈൻ ആസ്ഥാനമായി എട്ടു വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന ചാരിറ്റി കൂട്ടായ്മയായ വെളിച്ചം വെളിയംകോട് ബഹ്‌റൈൻ, 'രക്തദാനം മഹാ ദാനം' എന്ന മഹത്തായ സന്ദേശത്തിന്റെ ബാനറിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് സംഘടിപ്പിച്ച 'ആറാം രക്ത ദാന ക്യാമ്പ്' ഏറെ ശ്രദ്ധേയമായി.

Advertisment

publive-image

ബഹ്‌റൈനിലെ പ്രമുഖ പണ്ഡിതൻ ഫക്രുദീൻ കോയ തങ്ങൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ സാംസ്കാരിക സാമൂഹിക മേഖലയിൽ നിറ സാന്നിധ്യങ്ങളായ കേരള പ്രവാസി കൗൺസിൽ അംഗം ശ്രീ സുബൈർ കണ്ണൂർ, ശ്രീ, നജീബ് കടലായി, ശ്രീ,നാസർ മഞ്ചേരി, ഫസൽ ഭായ്‌, ഗംഗൻ, ബിഡികെ പ്രസിഡന്റ്,‌ ശ്രീ മൂസ ഹാജി, ബികെഎസ്എഫ്‌ അംഗം ബഷീർ കുമരനല്ലൂർ, സൽമാൻ ഫാരിസ്‌, മനോജ്‌ വടകര, ലത്തീഫ് മരക്കാട്ട്, മണിക്കുട്ടൻ, റംഷാദ്‌ അയിലക്കാട്‌, മൻസൂർ, അനീഷ്, അൻവർ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു.

publive-image

രാവിലെ 7.45ന് തുടങ്ങിയ ക്യാമ്പ് 12.30 വരെ നീണ്ടു നിന്നു. എൺപതിലേറെ പേർ രക്ത ദാനം നിർവഹിച്ചു. വെളിച്ചം വെളിയംകോട് ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശ്രീ ബഷീർ ആലൂർ സ്വാഗതവും, പ്രസിഡന്റ് ശ്രീ ഷെമീർ ബാവ അധ്യക്ഷതയും വഹിച്ചു. മുഖ്യ രക്ഷാധികാരി ശ്രീ ബഷീർ അമ്പലായി മുഖ്യാഥിതികളെ സദസ്സിന് പരിചയപ്പെടുത്തി. വെളിച്ചം മെമ്പർമാരായ റഷീദ് ചാന്ദിപുറം, റഫീഖ് കാളിയത്, അമീൻ ഓ ഓ, ഷാജഹാൻ ചാന്ദിപുറം, ഇസ്മത്തുള്ള ടി എ, ഫൈസൽ ഐക്കലയിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

publive-image

ക്യാമ്പിൽ പങ്കെടുത്തവർക്ക് ഷിഫ അൽ ജസീറ മെഡിക്കൽ സെൻറർ അനുവദിച്ച ഫ്രീ ചെക്കപ്പ് പ്രിവിലേജ് കാർഡും നൽകി. ശ്രീ ബഷീർ തറയിൽ നന്ദി രേഖപ്പെടുത്തി.

Advertisment