കായംകുളം പ്രവാസി കൂട്ടായ്മ ഓടനാട് ഫെസ്റ്റ് 2022 നവംബറിൽ

New Update

publive-image

മനാമ: കായംകുളം സ്വദേശികളുടെ കൂട്ടായ്മയായ കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ഒന്നാം വാർഷിക ആഘോഷം ഓടനാട് ഫെസ്റ്റ് -2022 എന്ന പേരിൽ നവംബർ 11നു കെ സി എ ഹാളിൽ നടക്കുമെന്നു പ്രസിഡന്റ് അനിൽ ഐസക്, സെക്രട്ടറി രാജേഷ് ചേരാവള്ളി എന്നിവർ അറിയിച്ചു.

Advertisment

ജനപ്രതിനിധികൾ അടക്കം വിവിധ മേഖലയിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. ഇതു സംബന്ധിച്ച് നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പ്രസിഡന്റ് അനിൽ ഐസക്ക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് ചേരാവള്ളി സ്വാഗതം ആശംസിച്ചു. ജോയ്ന്റ സെക്രട്ടറി ജയേഷ് താന്നിക്കൽ, അനസ് റഹിം, വിനേഷ് പ്രഭു, ശ്യാം, അരുൺ ആർ പിള്ള,ഗണേഷ് നമ്പൂതിരി,പ്രസന്ന കുമാർ എന്നിവർ സംസാരിച്ചു.

51 അംഗ വാർഷിക ആഘോഷ സ്വാഗത സംഘം രൂപീകരിച്ചു. ജനറൽ കൺവീനർ ആയി അനസ് റഹീമിനെയും ജോ. കൺവീനർ ആയി ജയേഷ് താന്നിക്കലിനെയും പ്രോഗ്രാം കൺവീനർ ആയി അരുൺ ആർ പിള്ളയെയും ഫുഡ് കമ്മറ്റി കൺവീനർ ആയി ശ്യാമിനെയും റിസപ്‌ഷൻ കൺവീനർ ആയി വിനീഷ് വി പ്രഭുവിനെയും തെരഞ്ഞെടുത്തു. ട്രഷറർ തോമസ്‌ ഫിലിപ് നന്ദി പറഞ്ഞു.

Advertisment