ഐവൈസിസി മെഡിക്കല്‍ ക്യാമ്പ് നടത്തി

New Update

publive-image

മനാമ: ഐവൈസിസി ഹൂറ /ഗുദൈബിയ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അൽ ഹിലാൽ ഹോസ്പിറ്റൽ അദ്ലിയയും ആയി സഹകരിച്ചു കൊണ്ട് മെഡിക്കൽ ക്യാമ്പ് നടത്തി. ഐവൈസിസിയുടെ 35-ാമത്‌ മെഡിക്കൽ ക്യാമ്പ് ആയിരുന്നു. നിരവധി ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. സാമൂഹിക പ്രവർത്തകനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ബഹ്‌റൈൻ സെക്രട്ടറിയുമായ ബഷീർ അമ്പലായി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഏരിയ പ്രസിഡന്റ് പ്രമീജ് കുമാർ അധ്യക്ഷനായിരുന്നു. സെക്രട്ടറി മൂസ സ്വാഗതം പറഞ്ഞു. ദേശീയ സെക്രട്ടറി ബെൻസി, ട്രഷറർ വിനോദ് ആറ്റിങൽ, മുൻ പ്രസിഡന്റ് അനസ് റഹിം, ഹോസ്പിറ്റൽ പ്രതിനിധി പ്യാരിലാൽ എന്നിവർ സംസാരിച്ചു. ഏരിയ ജോയിൻ സെക്രട്ടറി രാജേഷ് നന്ദി പറഞ്ഞു.

publive-image

Advertisment