അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത് ഏതാനും ദിവസം മുമ്പ്; ബഹ്‌റൈനില്‍ മലയാളി യുവാവ് സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

മനാമ: ബഹ്‌റൈനില്‍ മലയാളി യുവാവ് സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു. കോഴിക്കോട് പയ്യോളി മൂന്നുകുണ്ടന്‍ചാലില്‍ സജീവിന്റെ മകന്‍ സിദ്ധാര്‍ഥ് (27) ആണ് മരിച്ചത്.

Advertisment

ബഹ്‌റൈനിലെ സല്ലാഖില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മൃതദേഹം സല്‍മാനിയ ആശുപത്രിയിലേക്ക് മാറ്റി. ഡെലിവറിമാനായി ജോലി ചെയ്തുവരികയായിരുന്നു. ഈ മാസം ഒന്നിനാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് ബഹ്‌റൈനിലേക്ക് തിരിച്ചെത്തിയത്.

മാതാവ്: ഷേര്‍ളി. ഭാര്യ: മമത. രണ്ട് വയസുള്ള മകനുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറത്തിന്റെ (ബികെഎസ്എഫ്) സേവന കൂട്ടായ്മയിലെ അംഗങ്ങള്‍ നേതൃത്വം നല്‍കുന്നു.

Advertisment