എഴുപത്തിയാറാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർന്റെ നേതൃത്വത്തിൽ നാലാമത് രക്തദാന ക്യാമ്പ് നടത്തി

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

മനാമ: ബഹറിനിലെ മുഹറക്ക് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ആഗസ്റ്റ് 12 വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിച്ച പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ ഡബ്ലു.പി.എം.എയുടെ നാലാമത്തെ രക്തദാന ക്യാമ്പിൽ 80ൽ പരം അംഗങ്ങൾ പങ്കെടുക്കുകയും മുഴുവൻ പേർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

Advertisment

publive-image

ഡബ്ലു.പി.എം.എ തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗമായ ശശികുമാർ ഗുരുവായൂർ രക്തദാനം നൽകിക്കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥികളായ ഹ്യുമാനിറ്റേറിയൻ എയ്ഡ്;മിഡിൽ ഈസ്റ്റ്  മേഖല,വേൾഡ് എൻആർഐ കൗൺസിൽ അംഗവും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ്മായ ശ്രീ:സുധീർ തിരുനിലത്ത്, പ്രമുഖ സാമൂഹിക പ്രവർത്തകനും ബഹറിൻ മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറിയുമായ ബഷീർ അമ്പലായി, എന്നിവർ ക്യാമ്പ് സന്ദർശിച്ചു ആശംസകൾ നേർന്നു.

publive-image

ഡബ്ലു.പി.എം.എ രക്ഷാധികാരിയായ അഭിലാഷ് അരവിന്ദ് സ്വാഗതം ചെയ്തു. സംസ്ഥാന ഭരണ സമിതി അംഗങ്ങളായ മാത്യു പി തോമസ്, അനീഷ്,ഷാജഹാൻ മുഹമ്മദ് എക്സിക്യൂട്ടീവ് അംഗങ്ങളായ റിനി മോൻ,ശ്രീജ,ധനേഷ്, പ്രദീപ് കൊല്ലം, സിറാജുദ്ദീൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ രക്തദാന ക്യാമ്പ് വൻ വിജയമാക്കി തീർത്തു. രക്തദാന ക്യാമ്പിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും രക്ഷാധികാരിയായ അബ്ദുൽസലാം നന്ദിയും കടപ്പാടും നേർന്നു.

publive-image

Advertisment