/sathyam/media/post_attachments/pGyexOOOKKHT0wrvggCl.jpeg)
ബഹ്റൈന്‍: ഹ്രസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ കണ്ണൂരിലെ യുവ വ്യവസായികളായ ഇംപക്സ് മാനേജിങ്ങ് ഡയറക്ടർ ഉവൈസ് അബ്ദുൾ സത്താറിനും, കോറൽ ബിൽഡിങ്ങ് ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ നെജിം പി.പി.ക്കും, പ്രമുഖ ഗസൽ ഗായകൻ അലോഷി ആദത്തിനും, ബഹ്റൈൻ മലയാളി ബിസിനസ്സ്ഫോറത്തിന്റെനേത്യത്തിൽ, കെ. സിറ്റി ബിസിനസ് സെന്ററിൽ നടന്ന സ്വീകരണ ചടങ്ങ് ഊഷ്മളമായി.
/sathyam/media/post_attachments/dQFKi0iLmML4BMMhgPis.jpeg)
പ്രവാസി കമ്മീഷൻ അംഗവും മലയാളി ബിസിനസ് ഫോറം ഭാരവാഹി സുബൈർ കണ്ണൂർ അധ്യക്ഷ വഹിച്ച ചടങ്ങിൽ നെജീബ് കടലായി അതിഥികളെയും സദസ്സിനെയും സ്വാഗതം ചെയ്തു. വിവിധ സംഘടനാ സാരഥികൾ പങ്കെടുത്ത ചടങ്ങ് ബിഎംബിഫ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി ഉൽഘാടനം ചെയ്തു. ബിസിനസ് മേഘലയിലെ രണ്ട് പേരെയും സ്വദേശി പൗര പ്രമുഖൻ അലി ഇബ്രാഹിം ഈസ നാസ്സർ പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു.
/sathyam/media/post_attachments/dI1goEuc29slBzBJPki3.jpeg)
കേരളത്തില പ്രമുഖ ഗസൽ ഗായകൻ അലോഷി ആദത്തിനെ ബിസിനസ് പ്രമുഖനും ബി കെ എസ് എഫ് കൺവീനറുമായ ഹാരിസ് പഴയങ്ങാടി പൊന്നാട അണിയിച്ച് ആദരിച്ചു. പരിപാടിയിൽ ജയിലിൽ കഴിയുന്ന രണ്ട് സഹോദരൻമാർക്കുള്ള യാത്രാ ടിക്കറ്റുകൾ ചടങ്ങിൽ കൈമാറി.
/sathyam/media/post_attachments/UnVKQPy7EJpngYFVvEkD.jpeg)
പരിപാടിയിൽ സംഘടനാ ബിസിനസ് രംഗത്തെ പ്രമുഖരായ അഡ്വ ജോയ് വെട്ടിയാടൻ, പ്രദീപ് പത്തേരി, മഹേഷ്, യോഗിദാസ്, പ്രശാന്ത് പോപ്പുലർ, മുജീബ് അൽ റബീഹ്, മൂസ്സഹാജി, മൊയ്തീൻ പയ്യോളി, കെ.ടി. സെലീം, റഫീഖ് അബ്ദുള്ള, റെഷീദ് മാഹി, മനോജ് വടകര, സിയാദ് ഐസിഎഫ്, നിസാർ ഗോൾഡ്സിറ്റി എന്നിവർ പങ്കെടുത്തു. ഫസൽ ഭായ് ഫ്രം ബഹ്റൈൻ നന്ദി പറഞ്ഞു.
/sathyam/media/post_attachments/kuYCFj8lPP2hGKz9MiqX.jpeg)
അൻവർ കണ്ണൂർ, റാഷി കണ്ണങ്കോട്ട്, നുബിൻ ആലപ്പുഴ, നൗഷാദ് പൂനൂർ, റഷീദ് ഫാഷൻ, ഷിയാസ് മേക്കേർസ്, സൈനൽ കൊയിലാണ്ടി, സെലീം നമ്പ്ര, ഷിബു ചെറുതുരുത്തി, കാസിം പാടത്തെകായിൽ, നെജീബ് കണ്ണൂർ, എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us