ആസാദി കാ അമൃത് മഹോത്സവ്, ഇന്ത്യ-ബഹ്‌റൈന്‍ നയതന്ത്ര ബന്ധത്തിന്റെ 50-ാം വാര്‍ഷികം എന്നിവ ആഘോഷിക്കാന്‍ ബിഎംബിഎഫും, ബികെഎസ്എഫും; 'ഹെല്‍പ് & ഡ്രിങ്ക് 2022' നാളെ

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

മനാമ: ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം (ബിഎംബിഎഫ്), ബിഎംബിഎഫ് യൂത്ത് വിങ്, ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം എന്നിവ സംയുക്തമായി ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികവും (ആസാദി കാ അമൃത് മഹോത്സവ്), ഇന്ത്യ-ബഹ്‌റൈന്‍ നയതന്ത്ര ബന്ധത്തിന്റെ 50-ാം വാര്‍ഷികവും ആഘോഷിക്കുന്നു.

Advertisment

publive-image

'ഹെല്‍പ് & ഡ്രിങ്ക് 2022' പരിപാടിയാണ് ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണം. 75 ന്റെ നിറവിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ നിറപകിട്ടിൽ ഓരോ ഭാരതീയനും അഭിമാനിക്കുമ്പോള്‍, ആഘോഷിക്കാൻ കഴിയാത്ത നമ്മുടെ സഹോദരൻന്മാരെ ഹൃദയത്തോട് ചേർത്ത് ക്യാപിറ്റൽ ഗവർണറേറ്റിന്റെ പിന്തുണയോടെ മനാമയിലെ ഏറ്റവും വലിയ സൈറ്റ് വർക്കിൽ നാളെ കാലത്ത് 5.30 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Advertisment