ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്റൈൻ വാർഷികാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 2 ന്

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

ബഹ്റൈന്‍:ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്റൈൻ സെപ്റ്റബർ 2 വെള്ളിയാഴ്ച വൈകീട്ട് 6.30 ന് വിപുലമായ വാർഷിക ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

Advertisment

പ്രത്യകമായി ആരോഗ്യ ബോധവൽക്കരണവും അതോടൊപ്പം നമുക്കിടയിലുള്ളവരുടെ കുട്ടികളുടെയും മുതിർന്നവരുടെയും കലാവാസനയെ മുൻനിർത്തി വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരവും വേദിയിൽ ഒരുക്കും.

പങ്കെടുക്കാൻ ആഗ്രഹമുള്ളവർ മുൻകൂട്ടി ഈ മാസം 25 -ാം തീയതിക്കുള്ളിൽ റെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പങ്കെടുക്കുന്നവർക്ക് ജിഎംഎഫ് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

റെജിസ്റ്റര്‍ ചെയ്യേണ്ട നമ്പർ: 38349311, 33403533.

Advertisment