പ്രസവത്തിനിടെ ഭാര്യയും കുട്ടിയും മരിച്ചത് മാര്‍ച്ചില്‍; ബഹ്‌റൈനില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

മനാമ: ബഹ്‌റൈനില്‍ പത്തനംതിട്ട സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ മണക്കാല സ്വദേശി സിജോ സാംകുട്ടി (29) ആണ് മരിച്ചത്. മരണകാരണം അറിവായിട്ടില്ല.

Advertisment

മാർച്ച് 13നാണ് സിജോയുടെ ഭാര്യ അഞ്ജു പ്രസവത്തെ തുടർന്നു കൊച്ചിയിലുള്ള സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 5 ദിവസം കഴിഞ്ഞു തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലുണ്ടായിരുന്ന കുഞ്ഞും മരിച്ചു.

സെക്യൂരിറ്റി കോർ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു സിജോ. സിജോ മൂന്നു മാസം മുമ്പാണ് ബഹ്റൈനിൽ എത്തിയത്. മണക്കാല കാര്യാട്ട് സാംകുട്ടിയുടെയും എൽസമ്മയുടെയും മകനാണ്. സഹോദരി: സിമി.

Advertisment