മുഹറഖ് മലയാളി സമാജം സ്വാതന്ത്ര്യ ദിനാഘോഷ മത്സര വിജയികളെ പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

മുഹറഖ് (ബഹ്‌റൈന്‍): മുഹറഖ് മലയാളി സമാജം ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനത്തിനോട് അനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികളെ തിരഞ്ഞെടുത്തു. ദേശഭക്തിഗാനം ജൂനിയർ വിഭാഗത്തിൽ ദേവപ്രിയ സുനിലും, സീനിയർ വിഭാഗത്തിൽ ഫസലുൽഹഖ്, മുബീന മൻഷീർ എന്നിവരും വിജയിച്ചു.

Advertisment

ക്വിസ് മത്സരത്തിൽ ഷാനിബ ഫവാസും, പ്രസംഗമത്സരം ജൂനിയർ വിഭാഗം മുഹമ്മദ് ഷമ്മാസും സീനിയർ വിഭാഗത്തിൽ ബിജി തോമസ്സും വിജയികളായി. സ്വാതന്ത്ര്യ സമര ചരിത്രങ്ങളും മറ്റും പുതു തലമുറക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശം വെച്ച് കൊണ്ടാണ് മത്സരം സംഘടിപ്പിച്ചത് എന്ന് ഭാരവാഹികൾ അറിയിച്ചു.

വിജയികൾക്കുള്ള സമ്മാനദാനം അടുത്തമാസം നടക്കുന്ന മെഗാ പ്രോഗ്രാമായ അഹ്‌ലൻ പൊന്നോണം 2022 വേദിയിൽ വെച്ച് നൽകുമെന്ന് സമാജം പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ, സെക്രട്ടറി രജീഷ് പിസി എന്നിവർ അറിയിച്ചു. മത്സരങ്ങൾക്ക് എം എം എസ് എന്റർടൈൻമെന്റ് വിംഗ് കൺവീനർ മുജീബ് വെളിയങ്കോട് നേതൃത്വം നൽകി.

Advertisment