രാജീവ് ഗാന്ധിയുടെ ജന്മദിനത്തിന്റെ ഭാഗമായി ഐ വൈ സി ഇന്റർനാഷണൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

മനാമ: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാവും ആയിരുന്ന രാജീവ്‌ ഗാന്ധിയുടെ 78മത് ജന്മദിന ആഘോഷ ഭാഗമായി ഐ വൈ സി ഇന്റർനാഷണൽ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് മെഡിക്കൽ ക്യാമ്പ് നടത്തി. നൂറുകണക്കിന് പേർക്ക് പ്രയോജനം ചെയ്ത ക്യാമ്പ് അൽ ഹിലാൽ അദ്ലിയ ബ്രാഞ്ചിൽ വെച്ചാണ് നടത്തിയത്.

Advertisment

റംഷാദ് അയിലക്കാട് അധ്യക്ഷത വഹിച്ച ചടങ്ങ് സൽമാനിയ ഹോസ്പിറ്റൽ ഡോക്ടർ മുഹമ്മദ്‌ ഇഖ്ബാൽ ഉദ്‌ഘാടനം ചെയ്തു. അനസ് റഹിം സ്വാഗതം ആശംസിച്ചു. സാമൂഹിക പ്രവർത്തക ഷെമിലി പി ജോൺ, സാമൂഹിക പ്രവർത്തകൻ അമൽദേവ്, ഐ വൈ സി സി സെക്രട്ടറി ബെൻസി ഗനിയുട്, ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് ഫിറോസ്, കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ കെ പി, ബ്ലസ്സൻ മാത്യു, മുഹമ്മദ്‌, ഐസിഎഫ് പ്രതിനിധി അഷ്‌റഫ്‌ സി എച്ച്, മണി കുട്ടൻ എന്നിവർ സംസാരിച്ചു. ബേസിൽ നെല്ലിമറ്റം നന്ദി പറഞ്ഞു.

Advertisment