മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്തയുടെ വേര്‍പാടില്‍ ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി മാനേജിംഗ് കമ്മിറ്റി അനുശോചിച്ചു

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

മനാമ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഡൽഹി, ബെംഗളൂരു മുൻ ഭദ്രാസനാധിപനും, ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ മുൻ പാത്രിയാർക്കൽ വികാരിയുമായിരുന്ന (2010 മുതൽ 2013 വരെ) മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്തയുടെ വേര്‍പാടില്‍ പള്ളി മാനേജിംഗ് കമ്മിറ്റി അനുശോചനം രേഖപ്പടുത്തി.

Advertisment

ഇന്ന് രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം നടന്ന അനുശോചന യോഗത്തിൽ ഇടവക വികാരി ഫാദർ റോജൻ രാജൻ പേരകത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ഇടവകയുടെ ജോയിന്റ് ട്രഷറർ പോൾസൺ വർക്കി പൈനാടത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. കമ്മറ്റി അംഗങ്ങളായ ബൈജു പൈനാടത്ത്, എൽദോ വി കെ, ഷാജു ജോബ്, ജിനോ സ്കറിയ, ജോസഫ് വർഗീസ്, എക്സ് ഓഫീഷോ ബെന്നി ടി ജേക്കബ് എന്നിവർ നേതൃത്വം നൽകി.

Advertisment