പക്ഷാഘാതത്തെത്തുടർന്ന്​ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

കൊല്ലം: ബഹ്‌റൈനില്‍ കൊല്ലം സ്വദേശി നിര്യാതനായി. കുന്നിക്കോട്‌ വിളക്കുടി വടക്കേവിള പരശേരി ഹരികുമാര്‍ തങ്കപ്പന്‍ പിള്ള (52) ആണ് മരിച്ചത്. പക്ഷാഘാതം മൂലം സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Advertisment

ഹോട്ടല്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. കൊവിഡ് മഹാമാരി മൂലം ജോലി നഷ്ടപ്പെട്ടിരുന്ന ഹരികുമാര്‍ ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ഇതിനിടെ പക്ഷാഘാതം സംഭവിക്കുകയായിരുന്നു.

Advertisment