യു.പി.പി വിദ്യാര്‍ത്ഥികള്‍ക്കായി 'എയിം 22' എന്ന പേരില്‍ പഠന ക്യാമ്പ് സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

മനാമ: യുനൈറ്റഡ് പാരന്‍റ് പാനല്‍ കോവിഡിന് ശേഷമുള്ള അദ്ധ്യയന വര്‍ഷാരംഭത്തിന്‍റെ മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനത്തിനും നല്ല ഭാവി കെട്ടിപടുക്കാനുള്ള ഉറച്ച തീരുമാനങ്ങള്‍ക്കുമായി വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കെഡിസി ഇന്‍സ്റ്റിറ്റൃൂട്ടുമായി സഹകരിച്ചു സെപ്റ്റംബര്‍ 2 ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ജുഫൈര്‍ ഗോള്‍ഡന്‍ നവാറസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ പഠനക്യാമ്പില്‍ രണ്ടു സെഷനുകളിലായി നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു .

Advertisment

publive-image

പ്രമുഖ പരിശീലകരായ നരേന്ദ്ര കപൂര്‍, ഡോക്ടര്‍ ഷിറിനകപൂര്‍, നിധീഷ്, സുധി എന്നിവര്‍ വ്യത്യസ്ഥമായ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധങ്ങളായ തരത്തില്‍ ക്ളാസ്സുകള്‍ നല്‍കി. യു.പി.പി ചെയര്‍മാനും ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാനുമായ എബ്രഹാം ജോണ്‍ ആമുഖ പ്രഭാഷണം നടത്തി.

കോഡിനേറ്റര്‍മാരായ ബിജു ജോര്‍ജ്ജ്, ഹരീഷ് നായര്‍, എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.
യു.പി.പി ഭാരവാഹികളായ മോനി ഒടികണ്ടത്തില്‍ , എഫ്.എം.ഫൈസല്‍, എബിതോമസ്, ദീപക് മേനോന്‍, മോഹന്‍കുമാര്‍ നൂറനാട് ,ജോണ്‍തരകന്‍ , അന്‍വര്‍ ശൂരനാട്, സെയ്ദ് ഹനീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment