ഗൾഫ് മലയാളി ഫെഡറേഷൻ (ജി എം എഫ്) ബഹ്‌റൈൻ ചാപ്റ്റര്‍ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

മനാമ: ഗൾഫ് മലയാളി ഫെഡറേഷൻ (ജി എം എഫ്) ബഹ്‌റൈൻ ചാപ്റ്ററിന്റെ ഒന്നാം വാർഷിക ആഘോഷം വിവിധ കലാപരിപാടികളോടെ ഉമ്മുൽ ഹസം കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ഐ സി ആർ എഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ആക്റ്റിംഗ് പ്രസിഡന്റ് നജീബ് കടലായി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജിസിസി പ്രസിഡന്റ് ബഷീർ അമ്പലായി, ജിസിസി ഡയറക്ടർ ബോർഡ് അംഗം മജീദ് ചിങ്ങോലി, കിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ താരിഖ്, അലക്സ് ബേബി, ജി.എം.എഫ് ജിസിസി ഡയറക്ടർ ബോഡ് അംഗം ഫ്രാൻസിസ് കൈത്തരത്ത്, എബ്രഹാം ജോൺ, അനൂഷ എന്നിവർ പ്രസംഗിച്ചു. ഡോ: ജൂലിയൻ ആരോഗ്യ ബോധവത്കരണ ക്ലാസ് എടുത്തു.

publive-image

പ്രോഗ്രാം കമ്മറ്റി കൺവീനർ പി കെ വേണുഗോപാൽ സ്വാഗതവും ജനറൽ സെക്രട്ടറി കാസിം പാടത്തകായിൽ നന്ദിയും പറഞ്ഞു. ബബിന സുനിൽ നിയന്ത്രിച്ചു. അലക്സ്‌ ബേബി, ഫോട്ടോ ഗ്രാഫറും ജി എം എഫ് ആർട്സ് സെക്രട്ടറിയുമായ രഞ്ജിത്ത് കൂത്തുപറമ്പ്, മൂസ ഹാജി, കിംസ് ഹെൽത്ത് എന്നിവരെ ആദരിച്ചു.

publive-image

സാദത്ത് കരിപ്പാക്കുളം, മൊയ്തീൻ ഹാജി, നൈന മുഹമ്മദ്‌ ഷാഫി, അൻവർ കണ്ണൂർ, സലാം അസീസ്, ജയകുമാർ വർമ്മ, ജോബിൻ, ജോൺസൺ, മൻസൂർ, സഹൽ, അജീഷ് കെ വി എന്നിവർ നേതൃത്വം നൽകി. കലാപരിപാടികൾ അവതരിപ്പിച്ച മുഴുവൻ പേർക്കും ജി എം എഫ് സർട്ടിഫികറ്റുകൾ നൽകി ആദരിച്ചു.

publive-image

publive-image

publive-image

publive-image

publive-image

publive-image

Advertisment