/sathyam/media/post_attachments/6GtHam0ncyGKe3bLkCLJ.jpg)
മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെസിഎ), കെസിഎ - ബിയോൺ മണി "ഓണം പൊന്നോണം 2022" പവർഡ് ബൈ ബി ഫ് സി & ലുലു ഹൈപ്പർ മാർക്കറ്റ് എന്ന പേരിൽ നടത്തുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി കെ സി എ അങ്കണത്തിൽ വെച്ച് വടംവലി മത്സരം സംഘടിപ്പിച്ചു.
പതിനൊന്നോളം ടീമുകൾ പങ്കെടുത്ത ആവേശകരമായ മത്സരത്തിൽ തിരുവിതാംകൂർ ടീം വിജയികളും ബഹറിൻ ബ്രദേഴ്സ് ടീം രണ്ടാം സ്ഥാനക്കാരുമായി. ജനറൽ കൺവീനർ ഷിജു ജോൺ, ജോയിന്റ് കൺവീനർ മനോജ് മാത്യു, വടംവലി മത്സര കൺവീനർ അജി പി ജോയ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
/sathyam/media/post_attachments/Lc9owOjNUig2Q3mvuRt3.jpg)
തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ കെസിഎ പ്രസിഡന്റ് റോയി സി ആന്റണി,വൈസ് പ്രസിഡന്റ് ജോഷി വിജയത്തിൽ, ജനറൽ സെക്രട്ടറി വിനുക്രിസ്റ്റി, ട്രഷറർ അശോക് മാത്യു, , അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ജിൻസൺ പുതുശ്ശേരി, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ, കോർ ഗ്രൂപ്പ് ചെയർമാൻ സെവി മാതുണ്ണി, ബിഎഫ് സി മാനേജർ ആനന്ദ് എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us