കെ.പി.എ പൊന്നോണം 2022 ഓണാഘോഷം സ്വാഗതസംഘം രൂപീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, ബഹ്‌റൈന്‍
Updated On
New Update

publive-image

ബഹ്റൈൻ: കൊല്ലം പ്രവാസി അസ്സോസിയേഷൻറെ ഈ വർഷത്തെ ഓണാഘോഷം കെ.പി.എ പൊന്നോണം 2022ന്റെ വിജയത്തിനായി നിസാർ കൊല്ലം കൺവീനർ ആയും ജഗത് കൃഷ്ണകുമാർ സബ് കൺവീനർ ആയും ഉള്ള 85 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

Advertisment

1000 പേർക്കുള്ള വിഭവസമൃദ്ധമായ ഓണസദ്യ ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.

ഇസാ ടൌൺ ഇന്ത്യൻ സ്കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിൽ വച്ച് സെപ്റ്റംബർ 30 ന് രാവിലെ 9 മണി മുതൽ വൈകിട്ടു 6 മണി വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ കുട്ടികൾക്കും, മുതിർന്നവർക്കുമായി വിവിധയിനം ഓണക്കളികൾ, അംഗങ്ങളുടെ കലാപരിപാടികൾ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ബഹ്‌റൈനിലെ പ്രമുഖടീമുകൾ മത്സരിക്കുന്ന വടം വലി ടൂർണമെന്റും അന്നേ ദിവസം സംഘടിപ്പിക്കുന്നതാണ് എന്നും ഭാരവാഹികൾ അറിയിച്ചു.

Advertisment