രാഹുൽ ഗാന്ധി ഇന്ത്യയുടെ ഐക്യം തിരിച്ചു പിടിക്കും: രമ്യ ഹരിദാസ് എം പി

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

മനാമ: രാഹുൽ ഗാന്ധി ഇന്ത്യയുടെ ഐക്യം തിരിച്ച് പിടിക്കുമെന്ന് രമ്യ ഹരിദാസ് എംപി പറഞ്ഞു. ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ കൗൺസിൽ "ഭാരത് ജോഡോ യാത്ര"മീറ്റ് ദി എംപി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.

Advertisment

കോണ്‍ഗ്രസ്‌ പാർട്ടി ഇന്ത്യയിൽ അധികാരത്തിൽ തിരിച്ച് വരുക തന്നെ ചെയ്യുമെന്നും, കോൺഗ്രസിന് മാത്രമേ ഇന്ത്യയെ ഒന്നിച്ച് കൊണ്ടുപോകുവാൻ സാധിക്കൂ എന്നും എംപി പറഞ്ഞു. കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഐക്യദാർട്യം പ്രഖ്യാപിച്ചുകൊണ്ടാണ് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ ഐവൈസി ബഹ്‌റൈൻ കൗൺസിൽ പരിപാടി സംഘടിപ്പിച്ചത്.

കെപിസിസി അംഗം പാളയം പ്രദീപ് യോഗത്തിന് ആശംസകൾ അറിയിച്ചു. ഐവൈസി ബഹ്‌റൈൻ കൗൺസിൽ അംഗം അനസ് റഹീം അധ്യക്ഷത വഹിച്ച യോഗത്തിന് നിസാർ കുന്നംകുളത്തിങ്കൽ സ്വാഗതവും ബേസിൽ നെല്ലിമറ്റം നന്ദിയും അറിയിച്ചു. മീറ്റ് ദി എംപി പരിപാടി സൽമാനുൽ ഫാരിസ് നിയന്ത്രിച്ചു. റംഷാദ് അയിലക്കാട് ആശംസകൾ അറിയിച്ചു.

എം പിയുമായി സംവദിക്കുവാൻ ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും എത്തിയിരുന്നു. ബഷീർ അമ്പലായി, ഫ്രാൻസിസ് കൈതാരത്ത്, ജമാൽ നദ്‌വി ഇരിങ്ങൾ അബ്രഹാം ജോൺ, ഷെമിലി പി ജോൺ, അഷ്‌റഫ് സ്കൈ, അബ്രഹാം സാമുവേൽ, ഫിറോസ് അറഫ , ബ്ലെസ്സൺ മാത്യു, ഷബീർ മുക്കൻ,ഫാസിൽ വട്ടോളി, സി എച്ച് അഷ്‌റഫ്, സൈദ് ഹനീഫ്, മൊയ്‌ദീൻ കോട്ടും താഴത്ത്, അബൂബക്കർ വെളിയങ്കോട്, ബഷീർ വെളിയങ്കോട്,  കെഎംസിസി ഭാരവാഹികളായ ഗഫൂർ കൈപ്പമംഗലം, ശറഫുദ്ധീൻ മാരായമംഗലം ഇവരുടെയെല്ലാം ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കൃത്യമായി മറുപടി നൽകിയാണ് എംപി വേദി വിട്ടത്. ബഹ്‌റൈനിലെ യുവ സംരഭകനും സിസ്‌കോഡ് ടെക്നോളോജിസ് സിഇഒയുമായ സജിൻ ഹെൻഡ്രിയെ ചടങ്ങിൽ ആദരിച്ചു.

Advertisment