ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
/sathyam/media/post_attachments/IXgY9RI0b72blwrLqdUh.jpg)
മനാമ: ബഹ്‌റൈനില്‍ അനധികൃത താമസക്കാരെ കണ്ടെത്താന്‍ പരിശോധന ശക്തം. കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ വിവിധയിടങ്ങളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തി. മറ്റ് ഗവര്‍ണറേറ്റുകളിലും വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കും. മതിയായ രേഖകള്‍ കൈവശമില്ലാത്തതിന് പിടിയായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
Advertisment
അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിന് ലേബര്‍ റെഗുലേറ്ററി അതോറിറ്റിയും പരിശോധന ശക്തമാക്കി. ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ 170770777 എന്ന നമ്പറിൽ അറിയിക്കണം. അല്ലെങ്കിൽ info@npra.gov.bh എന്ന ഇ-മെയിൽ അറിയിക്കണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us