ആര്യാടൻ മുഹമ്മദിന്റെ വിയോഗം തീരാ നഷ്ടം: ഒഐസിസി ബഹ്‌റൈൻ

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

മനാമ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവും ആയിരുന്ന ആര്യാടൻ മുഹമ്മദിന്റെ വിയോഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് തീരാ നഷ്ടമാണെന്ന് ബഹ്‌റൈൻ ഒഐസിസി അനുസ്മരിച്ചു.

Advertisment

മലബാറിൽ മതേതര - ജനാധിപത്യ ശക്തികൾക്ക് ശക്തമായ അടിത്തറ പാകുന്നതിനു അദ്ദേഹത്തിന്റെ പ്രവർത്തനം മൂലം സാധിച്ചിട്ടുണ്ട്. ഏഴു പതിറ്റാണ്ട് കാലത്തെ പൊതുപ്രവർത്തനകാലത്ത് എട്ട് പ്രാവശ്യം എം എൽ എ ആകുന്നതിനും, മൂന്ന് പ്രാവശ്യം മന്ത്രിസഭാ അംഗം ആകുന്നതിനും അദ്ദേഹത്തിന് സാധിച്ചു.

സാധാരണ ആളുകളെ ചേർത്ത് പിടിക്കുവാനും, പാവങ്ങളെ സഹായിക്കുവാനും എക്കാലത്തും അദ്ദേഹം മുന്നിൽ ഉണ്ടായിരുന്നു. വിവിധ ഗവണ്മെന്റിന്റെ കാലത്ത് തന്നെ ഏല്പിച്ച വകുപ്പുകൾ സാധാരണക്കാർക്ക് എങ്ങനെ പ്രയോജനം ചെയ്യുo എന്നും, അതിന് ഉതകുന്ന വിധത്തിൽ പദ്ധതികൾ നടപ്പിലാക്കുവാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്.

മലബാറിന്റെ മതേതര മുഖം ആയിരുന്നു ആര്യാടൻ മുഹമ്മദ്‌. നിലപടുകളിൽ ഉറച്ചു നിൽകുവാനും, തെറ്റുകൾ കണ്ടാൽ വിമർശിക്കുവാനും അദ്ദേഹം മടി കാണിച്ചിരുന്നില്ല. നിയമസഭ അംഗം എന്ന നിലയിൽ കാര്യങ്ങൾ പഠിക്കുവാനും,മാതൃകാപരമായ പ്രവർത്തനം നടത്തുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് എന്നും ബഹ്‌റൈൻ ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ അനുസ്മരിച്ചു.

Advertisment