ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
/sathyam/media/post_attachments/ErqQO0FYgBzMXQgOMLkk.jpg)
മനാമ: ബഹ്‌റൈനില്‍ ഓവര്‍ടൈം അലവന്‍സ് നല്‍കുന്നത് നിര്‍ത്തലാക്കാന്‍ സിവില്‍ സര്‍വീസ് ബ്യൂറോ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. പ്രാദേശികപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Advertisment
ഓവര്‍ടൈം ചെയ്താല്‍ പകരം അവധി നല്‍കാനും, അലവന്‍സ് നല്‍കുന്നത് അവസാനിപ്പിക്കാനുമാണ് നിര്‍ദ്ദേശം. മെഡിക്കല്‍ രംഗം ഒഴികെ എല്ലാ സര്‍ക്കാര്‍ മേഖലകളിലും നിര്‍ദ്ദേശം ബാധകമാണ്. ശമ്പളത്തിനായുള്ള ചെലവുകള്‍ പുനരവലോകനം ചെയ്ത് യുക്തിസഹമാക്കണമെന്നും ജൂലൈയില്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us