'നാച്ചോ പ്രവാസി കര്‍ഷകശ്രീ'; ബഹ്‌റൈനിലെ മലയാളി കുടുംബങ്ങള്‍ക്കായി മത്സരം സംഘടിപ്പിച്ച് നാച്ചോ സ്‌പൈസസ് ഗ്രൂപ്പ്‌

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

മനാമ: ബഹ്‌റൈനിലെ മലയാളി കുടുംബങ്ങള്‍ക്കായി നാച്ചോ സ്‌പൈസസ് ഗ്രൂപ്പ് സംഘടിപ്പിച്ച 'നാച്ചോ പ്രവാസി കര്‍ഷകശ്രീ' മത്സരത്തില്‍ വര്‍ഗീസ് തരിയല്‍ ഒന്നാം സ്ഥാനം നേടി. ജസ്മി ഹജീത്ത്, ആബിദ സക്കീര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.

Advertisment

publive-image

പങ്കെടുത്ത കുടുംബങ്ങളില്‍ നിന്ന് 10 മത്സരാര്‍ത്ഥികളെയാണ് ഫൈനലിലേക്ക് തിരഞ്ഞെടുത്തത്. ഐസിആര്‍എഫ് ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മാര്‍ട്ടിനായിരുന്നു വിധികര്‍ത്താവ്. ബെന്നി വര്‍ഗീസ് ചടങ്ങിനെ പരിചയപ്പെടുത്തി.

publive-image

പവിഴ ദ്വീപിലെ പ്രവാസികളിൽ കർഷകശ്രീ പുരസ്ക്കാരം എന്തിന് വേണ്ടി എന്ന വിഷയം നാച്ചോ എം.ഡി സന്തോഷ് അവതരിപ്പിച്ചു. സാമൂഹ്യപ്രവര്‍ത്തകനായ ബഷീര്‍ അമ്പലായി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മത്സരത്തില്‍ പങ്കെടുത്തു. ജോസഫ് സംഘാടനം നിര്‍വഹിച്ചു. നെല്‍സണ്‍ കൃഷിയുടെ താത്പര്യങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി. ചടങ്ങിൽ മൽസരാർത്ഥികൾ നാച്ചോ കുടുബാഗംങ്ങൾ എന്നിവർ പങ്കെടുത്തു.

publive-image

പ്രവാസ ജീവിതത്തിലെ വ്യത്യസ്ത അനുഭവം: ബഷീര്‍ അമ്പലായി

പവിഴ ദ്വീപിലെ പ്രവാസ ജീവിതം മുപ്പത്തി ഏഴ് വർഷം പിന്നിട്ടെങ്കിലും ഈ കാലഘട്ടത്തിനിടയിൽ ഒരിക്കലും കാണാത്ത ഒരു വ്യത്യസ്ത ചടങ്ങിൽ പങ്കാളിയാവാനും മൽസരത്തിന്റെ ഭാഗമാവാനും കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നുവെന്നും, അഭിമാനിക്കുന്നുവെന്നും ബഷീര്‍ അമ്പലായി പറഞ്ഞു.

publive-image

Advertisment