ബഹ്‌റൈനില്‍ അനധികൃത താമസക്കാരെ കണ്ടെത്താന്‍ ശക്തമായ പരിശോധന

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

മനാമ: ബഹ്‌റൈനില്‍ അനധികൃത താമസക്കാരെ കണ്ടെത്താന്‍ ശക്തമായ പരിശോധന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍എംആര്‍എയും, പൊലീസും ശക്തമായ പരിശോധന ആരംഭിച്ചു.

Advertisment

അനധികൃത ഡാന്‍സ് ക്ലാസുകള്‍ക്കെതിരെയും നടപടി

ബഹ്‌റൈനിലെ നിരവധി ഫ്ലാറ്റുകളിൽ നടന്നുവരുന്ന ഡാൻസ് ക്ലാസുകൾക്കെതിരെയും നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. ചില മലയാളി സ്ത്രീകളടക്കം ഗവണ്മെന്റ് ലൈസെൻസ് ഇല്ലാതെ വർഷങ്ങളായി, താമസിക്കുന്ന ഫ്ലാറ്റിന്റെ ഹാളുകളിൽ ഡാൻസ് ക്ലാസുകൾ നടത്തിവരുന്നുണ്ടെന്നാണ് ആരോപണം.

ശരിയായ രീതീയിൽ ഡാൻസ് അറിയാത്തവർപോലും അവർ ചെയ്തുവരുന്ന ജോലികൾ വരെ ഒഴിവാക്കി ഭരതനാട്ട്യം, മോഹിനിയാട്ടം തുടങ്ങിയ ക്ലാസിക്കൽ ഡാൻസ് പരിശീലന രംഗത്തേക്ക് വരുന്നതായും ആക്ഷേപമുണ്ട്.

കോവിഡ്‌ കാലത്താണ് ഫ്ലാറ്റുകളിൽ അനുമതിയില്ലാതെ ഇത്തരം ക്ലാസ്സുകൾ വർധിച്ചതെന്നും, കൂടുതലായും സൽമാനിയ, സെഗയ്യ, ഉമ്മൽഹസം, റിഫ കേന്ദ്രികരിച്ചാണ് ക്ലാസ്സുകൾ നടന്നുവരുന്നതെന്നും പറയപ്പെടുന്നു.

ഗവൺമെന്റിൽ ഭാരിച്ച പണമടച്ചു ഡാൻസ് ക്ലാസ്സുകൾ നടത്തുന്ന ആർട്സ് സെന്ററിന്റെ നടത്തിപ്പുകാരിൽ പലരും പരാതിയുമായി തെളിവു സഹിതം മന്ത്രാലയങ്ങളെ സമീപിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അനധികൃത ഡാൻസ് ക്ലാസ്സുകൾക്കെതിരെ ശക്തമായ നടപടികൾ ഉടനടി പ്രതീക്ഷിക്കാം.

Advertisment