യു.പി.പി കോടിയേരി അനുശോചന യോഗം സംഘടിപ്പിച്ചു

New Update

publive-image

മനാമ: കേരളത്തിന്‍റെ മുന്‍ ആഭ്യന്തരമന്ത്രിയും പൊതു സമ്മതനും കേരള രാഷ്ട്രീയത്തിലെ ശക്തനും ജനകീയനുമായ നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ അകാലനിര്യാണത്തില്‍ യുണൈറ്റഡ് പാരന്‍റ് പാനല്‍ അനുശോചന യോഗം സംഘടിപ്പിച്ചു .

Advertisment

ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എഫ്.എം ഫൈസല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

publive-image

യു.പി.പി ഭാരവാഹികളായ അനില്‍.യുകെ, ബിജു ജോര്‍ജ്ജ്, ഹരീഷ് നായര്‍, ഡോ.സുരേഷ് സുബ്രമണ്യം, ദീപക് മേനോന്‍, അജി ജോര്‍ജ്ജ്, കെ.സി.എ സെക്രട്ടറിയും കൊല്ലം അസോസിയേഷന്‍ ഭാരവാഹിയുമായ വിനു ക്രിസ്റ്റി, അന്‍വര്‍, ശങ്കരപിള്ള, മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് എബി തോമസ്, കായംകുളം അസോസിയേഷന്‍ ഭാരവാഹി തോമസ് ഫിലിപ്പ്, ഒ.ഐ.സി.സി പ്രതിനിധികളായ മോഹന്‍കുമാര്‍ നൂറനാട്, ഷാജി പൊഴിയൂര്‍, കോഴിക്കോട് അസോസിയേഷന്‍ പ്രസിഡണ്ട് ജോണി താമരശ്ശേരി, കോഴിക്കോട് അസോസിയേഷന്‍ രക്ഷാധികാരി വി.സി. ഗോപാലന്‍, സാമൂഹ്യപ്രവര്‍ത്തകനായ സി.രാജീവന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. ജ്യോതിഷ് പണിക്കര്‍ സ്വാഗതവും ജോണ്‍തരകന്‍ നന്ദിയും പറഞ്ഞു.

Advertisment