ബിഎംബിഎഫ് & ബികെഎസ്എഫ്‌ നടത്തിവന്ന 'ഹെല്‍പ്പ് & ഡ്രിങ്ക്‌ 2022' സേവനപ്രവര്‍ത്തനങ്ങള്‍ക്ക് വിജയകരമായ പരിസമാപ്തി

New Update

publive-image

മനാമ: ഈ വർഷത്തെ സൈറ്റിൽ ജോലി എടുക്കുന്ന അർഹതപ്പെട്ടവർക്കുളള കുടിവെള്ള ഭക്ഷണ വിതരണസേവന പ്രവർത്തനം 78 ദിവസം പൂർത്തീകരിച്ച് ഇന്ന് കാലത്ത് 9 മണിക്ക് ബിഎംബിഎഫ് & ബികെഎസ്എഫിന്റെ ആഭിമുഖ്യത്തിൽ 'ഹെല്‍പ്പ് & ഡ്രിങ്ക്‌ 2022' ക്യാപിറ്റൽ ഗവർണറേറ്റ് ഉന്നതാധികാരി യൂസഫ് ലോറി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകളും കുടിവെളളവും നൽകി കൊണ്ട് സമാപനം കുറിച്ചു.

Advertisment

publive-image

ബഹ്റൈനിൽ ആദ്യമായി തുടക്കം കുറിച്ച് കൊണ്ട് നിരന്തരമായ എട്ട് വർഷങ്ങൾ ഇത്തരം മഹത്തായ സേവനം നടത്തിയത് തൊഴിലാളികൾക്ക് കടുത്തച്ചൂടിൽ ഏറെ ആശ്വാസമാണന്നും മറ്റു സംഘടനകൾ ഇത്തരം രീതിയിൽ മാതൃക കാണിച്ച് വരുന്നത് ഏറെ നന്മയുള്ള പ്രവർത്തനമാണന്നും യൂസഫ് ലോറി എടുത്തു പറയുകയും ക്യാപിറ്റൽ ഗവർണറേറ്റിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അറിയിച്ചു.

publive-image

സമാപനപരിപാടി വിജയിപ്പിക്കുന്നതിൽ പങ്കെടുത്ത് വൺ ബഹ്റൈൻ സാരഥി ആന്റണി പൗലോസ്, ഹെൽപ് & ഡ്രിങ്ക് പരിപാടി ഭാരവാഹികളായ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, നെജീബ് കടലായി, ഹാരിസ് പയങ്ങാടി, അജീഷ് കെ.വി, അൻവർ കണ്ണൂർ, മൊയ്തീൻ പയ്യോളി, ലെത്തീഫ് മരക്കാട്ട്, സെലീം മമ്പ്ര, മണിക്കുട്ടൻ, റെൻജിത്ത്, നെജീബ് കണ്ണൂർ, മനോജ് വടകര, മുസ്തഫ അസീൽ, ദിനേശ് എന്നിവർ നേതൃത്വം നൽകി

publive-image

ഇത്തവണ ബഹ്റൈൻ ബേയിൽ നടന്ന് കൊണ്ടിരിക്കുന്ന അൽ ഗന കൺസക് ഷൻ സൈറ്റിലെ 400 ൽ പരം തൊഴിലാളികൾക് ഭക്ഷണ കിറ്റുകൾ നൽകി കൊണ്ടാണ് പരിപാടികൾക്ക് സമാപനം കുറിച്ചത്. 2022 ഹെൽപ് & ഡ്രിങ്ക് കൺവീനർ അജീഷ് കെ.വി. നാളിതുവരെ സഹകരിച്ച എല്ലാവർക്കും കൃതജ്ഞത അറിയിച്ചു.

Advertisment