'ചിന്തൻ ശിബിർ 2022' സുവർണ ലിപികളിൽ രേഖപ്പടുത്തും: അഡ്വ. പ്രവീൺ കുമാർ

New Update

publive-image

മനാമ : ഒ.ഐ.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹ്റൈൻ സല്ലാഖ്ബീച്ച് റിസോർട്ടിൽ വച്ച് നടത്തിയ ചിന്തൻ ശിബിരം കോഴിക്കോട് ഡി സി സി പ്രസിഡന്റ്‌ അഡ്വ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. 'ചിന്തൻ ശിബിർ 2022' സുവർണ ലിപികളിൽ രേഖപ്പടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

ഒ.ഐ.സി.സി. കോഴിക്കോട് ജില്ലാ - കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചിന്തൻ ശിബിരിൽ തെരഞ്ഞടുക്കപ്പെട്ട നൂറ് പ്രവർത്തകർ പങ്കെടുത്തു. രാവിലെ രജിസ്ട്രേഷനോട്‌ കൂടി ആരംഭിച്ച പരിപാടികളിൽ ജില്ലാ പ്രസിഡന്റ്‌ കെ. സി ഷമീം പതാക ഉയർത്തി. തുടർന്ന് പങ്കെടുത്ത നേതാക്കളും, പ്രവർത്തകരും ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

ഒ.ഐ.സി.സി യെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ചിന്തൻ ശിബിരിൻ്റെ പ്രൗഢഗംഭീരമായ ഉദ്ഘാടന വേളയിൽ അഡ്വ: കെ. പ്രവീൺ കുമാർ സംഘടനയുടെ ഭാവി പ്രവർത്തന അജണ്ടയെക്കുറിച്ച് വിശദീകരിച്ചു. ശിബിരത്തിൻ്റെ ഭാഗമായി നടന്ന പഠന ക്യാമ്പിൽ കോൺഗ്രസ്സ് ചരിത്രവും, വർത്തമാനവും എന്ന വിഷയത്തെക്കുറിച്ച് പ്രമുഖ കോൺഗ്രസ് നേതാവ് കാവിൽ പി. മാധവൻ ക്ലാസ്സ് എടുത്തു.

publive-image

ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, അഡ്വ: രാജേഷ് കുമാർ, ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ദേശീയ ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ,ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ലത്തീഫ് ആയഞ്ചേരി, ജില്ലാ ജനറൽ സെക്രട്ടറി ബിജു ബാൽ.സി.കെ, ജില്ലാ ട്രഷറർ പ്രദീപ് മേപ്പയ്യൂർ, ക്യാമ്പ് ജനറൽ കൺവീനർ സുമേഷ് ആനേരി, ജില്ലാ വൈസ് പ്രസിഡന്റ്‌ മാരായ സുരേഷ്മണ്ടോടി, രഞ്ജൻ കേച്ചേരി, രവി പേരാമ്പ്ര, സെൻട്രൽ മാർക്കറ്റ് ഏരിയ പ്രസിഡന്റ്‌ ചന്ദ്രൻ വളയം ജില്ലാ സെക്രട്ടറിമാരായ ജാലീസ്.കെ.കെ. ഗിരീഷ് കാളിയത്ത്, റിജിത്ത് മൊട്ടപ്പാറ,പ്രദീപ്‌ മൂടാടി എന്നിവർ ആശംസ പ്രസംഗം നടത്തി.

ശ്രീജിത്ത് പനായി സംഘടനാ പ്രമേയം അവതരിപ്പിച്ചു. അനിൽ കൊടുവള്ളി നന്ദി രേഖപ്പെടുത്തി. ജില്ലാ നേതാക്കളായ റാഷിക് നന്മണ്ട, ജോണി താമരശ്ശേരി, സുരേഷ് മേപ്പയൂർ, സുബിനാസ് കിട്ടൂ, ഷാഹിർ പേരാമ്പ്ര, റഷീദ് കുന്നമംഗലം, ഷാജി പി. പി, അഷ്‌റഫ്‌ കോഴിക്കോട്, അലിക്കോയ പുനത്തിൽ, വിൻസന്റ് കക്കയം, പ്രഭുൽദാസ്, തുളസിദാസ്, മുബീഷ് കോക്കല്ലൂർ, വാഹിദ് കുറ്റിയാടി, മുനീർ പേരാമ്പ്ര, തസ്തക്കീർ കോഴിക്കോട്, ബാലകൃഷ്ണൻ മുയിപ്പോത്ത്, നൗഷാദ് കുരുടിവീട്,വനിതാ വിഭാഗം നേതാക്കളായ ചന്ദ്രിക ബാലകൃഷ്ണൻ, സന്ധ്യ രഞ്ജൻ, സുകന്യ ശ്രീജിത്ത്‌, സൂര്യ രജിത് എന്നിവർ നേതൃത്വം നൽകി.

Advertisment