പി വി ബി വോളിബോൾ ചാമ്പ്യൻഷിപ്പ് 2022: ഐവൈസിസി റണ്ണർ അപ്പ്

New Update

publive-image

മനാമ: പിനോയ് വോളിബോൾ അസോസിയേഷൻ ബഹ്‌റൈൻ (പി വി ബി) സംഘടിപ്പിച്ച പി വി ബി 2022 വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഐവൈസിസി ബഹ്റൈൻ റണ്ണർ അപ്പ് ആയി.

Advertisment

മുഹറഖ് ക്ലബ്ബിൽ വച്ച് നടന്ന മത്സരത്തിൽ നായകൻ ജെയിസ് ജോയിയുടെ നേതൃത്വത്തിൽ പങ്കെടുത്ത ഐ വൈ സി സി ടീമിൽ നിന്ന് ബെസ്റ്റ് അറ്റാക്കറായി അബ്ദുൽ നാസറിനെയും, ബെസ്റ്റ് ലിബറോ ആയി ആഷിക് നസീറിനെയും, ബെസ്റ്റ് സർവീസറായി അനസ് കളത്തിലിനെയും തിരഞ്ഞെടുത്തു.

ഐവൈസിസി വോളിബോൾ ടീം പങ്കെടുത്ത ആദ്യത്തെ പ്രൊഫഷണൽ ടൂർണമെൻറ് ആയിരുന്നു ഇത്. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ച വച്ച ഐവൈസിസി ടീമിനെ സംഘാടകർ പ്രത്യേകം അഭിനന്ദിച്ചു.
ഐവൈസിസി ദേശീയ പ്രസിഡൻ്റ് ജിതിൻ പരിയാരം, ടീം കോഡിനേറ്റർ അഖിൽ ഓമനക്കുട്ടൻ, ടീം കോച്ച് ഷിന്റോ ജോസഫ് എന്നിവരായിരുന്നു ടീമിന് വേണ്ട കാര്യങ്ങൾ ക്രമീകരിച്ചത്.

Advertisment