/sathyam/media/post_attachments/6fRFLCBu1ByZOMecW1Fa.jpg)
മനാമ: ബഹ്റൈന്‍ ലാല്‍കെയേഴ്സ് മന്ദാരചെപ്പ് എന്ന പേരില്‍ സല്‍മാബാദിലെ അല്‍ ഹിലാല്‍ ഹോസപിറ്റല്‍ ആഡിറ്റോറിയത്തില്‍ നടത്തിയ ഓണസംഗമം ശ്രദ്ധേയമായി. ലാല്‍കെയേഴ്സ് ബഹ്റൈന്‍ പ്രസിഡണ്ട് എഫ്.എം. ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോഡിനേറ്റര്‍ ജഗത് ക്യഷണകുമാര്‍ സ്വാഘതവും സെക്രട്ടറി ഷൈജു കന്‍പ്രത്ത് നന്ദിയും പറഞ്ഞു.
/sathyam/media/post_attachments/LI1YtYop6h45A8eMnCfU.jpg)
കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് വനിതാ വിഭാഗം പ്രസിഡണ്ട് സന്ധ്യാ രാജേഷ്, ലാല്‍കെയേഴ്സ് വൈസ് പ്രസിഡണ്ടുമാരായ ഡിറ്റോ ഡേവിസ്, അരുണ്‍. ജി. നെയ്യാര്‍ , മറ്റു ഭാരവാഹികളായ ഗോപേഷ് അടൂര്‍, വിഷ്ണു , കിരീടം ഉണ്ണി, ഡോക്ടര്‍ ഡോണ്‍ബോസ്കോ, എന്നിവര്‍ സംസാരിച്ചു. അല്‍ഹിലാല്‍ സല്‍മാബാദ് ബ്രാഞ്ച് മേധാവി ടോണിയെ ജഗത് കൃഷണകുമാര്‍ ഉപഹാരം നല്‍കി ആദരിച്ചു .
ബഹ്റൈനിലെ അറിയപ്പെടുന്ന ഗായകര്‍ ദില്‍ഷാദ് രാജ്, അനീഷ് അനസ് എന്നിവരുടെ നേത്യത്തില്‍ അരങ്ങേറിയ ഗാനവിരുന്ന് പരിപാടികള്‍ക്ക് മാറ്റു കൂട്ടി.
/sathyam/media/post_attachments/FNskwDQehKe9IQlhPU7F.jpg)
മുതിര്‍ന്നവര്‍ക്കും കുട്ടിള്‍ക്കുള്ള ഗെയിമുകളും മറ്റു കായിക വിനോദ പരിപാടികളിലും ലാല്‍കെയേഴ്സ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. മാന്ത്രികന്‍ ബിനു കോന്നി അവതരിപ്പിച്ച മാജിക് ഷോ, ശരത്, രഞ്ജു വര്‍ക്കല എന്നിവര്‍ നടത്തിയ മിമിക്രി ആന്‍റ് കോമഡി ഷോ എന്നിവ പരിപാടികള്‍ക്ക് മിഴിവേകി.
/sathyam/media/post_attachments/O90n7N8fLyVPaRVFmxhq.jpg)
വൈശാഖ്, പ്രശാന്ത്, ഹരി,പ്രദീപ്, ബിപിന്‍, വിപിന്‍, സുബാഷ്, അമല്‍, ബാസില്‍, നസീര്‍, ജെയ്സണ്‍, ദീപക്, ജിതിന്‍, നജ്മല്‍ എന്നിവര്‍ പരിപാടികളും ഓണസദ്യയും നിയന്ത്രിച്ചു. ജസ്റ്റിന്‍ ഡേവിസ് , തോമസ് ഫിലിപ്പ്, സുബിന്‍, രഞ്ജിത്, കൃഷ്ണമൂര്‍ത്തി, സജീഷ്, ജ്യോതിഷ് എന്നിവര്‍ നേതൃത്വം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us