/sathyam/media/post_attachments/vOCx4XbodBqJguEQJWgE.jpg)
മനാമ: ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ, ഹിദ്ദ് റീഹാബിലിറ്റേഷൻ സെന്റർ എന്നിവയുമായി സഹകരിച്ച് ലൈറ്റ്സ് ഓഫ് കൈന്‍ഡ്‌നെസ് ഹിദ്ദ് റീഹാബിലിറ്റേഷൻ സെന്ററിൽ സൗജന്യ മെഡിക്കൽ ചെക്കപ്പും 'ബ്രെസ്റ്റ് അവയർനസ് ടോക്കും' സംഘടിപ്പിച്ചു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയായിരുന്നു പരിപാടി.
ഡോ അക്ബർ മുഹ്സിൻ, ഡോ വെസം നബീൽ എന്നിവർ പ്രഭാഷണങ്ങൾ നടത്തി. ഡോ. രമ്യ ബാബുരാജ് മുഖ്യാതിഥിയായിരുന്നു.
ഹിദ്ദ് റിഹാബിലിറ്റേഷൻ സെന്റർ മേധാവി 'മാമ ബസ്മ', സ്റ്റാഫുകൾ, ദാർ അൽ ഷിഫ ഹോസ്പിറ്റല്‍ ജനറൽ മാനേജർ അഹമ്മദ് ഷെമീർ, സാമൂഹ്യപ്രവർത്തകരായ മണിക്കുട്ടൻ, സുനിൽ ബാബു, ആർട്ടിസ്റ്റ് ജീന നിയാസ്, ഹലായ ഗ്രൂപ്പിന്റെ എച്ച്ആർ മേധാവി ഫാദിയ നബീൽ, എഞ്ചിനീയർ സെൽവ കുമാർ, ശ്രീലങ്കൻ ക്ലബ് മുൻ പ്രസിഡന്റ് മുനീർ, ലൈറ്റ്‌സ് ഓഫ് കൈന്‍ഡ്‌നെസ് (സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവ്) പ്രതിനിധികള്‍ എന്നിവരോടൊപ്പം പ്രത്യേക പരിഗണന അർഹിക്കുന്ന 30 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us