ബിസിനസ്‌ ഫോർമുല-സംരംഭകർക്കായി ഗിന്നസ് എം എ റഷീദിന്റെ പരിശീലന ക്ലാസ്

New Update

publive-image

മനാമ: കോവിഡിന് ശേഷമുള്ള ബിസിനസ്‌ ലോകത്തെ പുതിയ തന്ത്രങ്ങളെക്കുറിച്ചും മാറിയ ബിസിനസ്‌ ലോകത്ത് എങ്ങനെ മുന്നോട്ട് പോകാമെന്നതിനെ ക്കുറിച്ചും അന്താരാഷ്ട്ര ബിസിനസ്‌ പരിശീലകനും ഗിന്നസ് അവാർഡ് ജേതാവും ആയ ഗിന്നസ് എം എ റഷീദ് സംസാരിക്കുന്നു.

Advertisment

ലയൻസ് ക്ലബ്‌ ഓഫ് മലബാർ ബഹ്റൈനും ബഹ്‌റൈൻ മീഡിയ സിറ്റിയും സംയുകതമായാണ് ഈ വ്യാഴാഴ്ച വൈകീട്ട് 7 മണി മുതൽ സഖയ ബി എം സി ഹാളിൽ ഈ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിക്കുന്നത്. സംരംഭകർക്കും പ്രൊഫഷനലുകൾക്കും മാനേജർ മാർക്കും ഭാവിയിൽ സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. രജിസ്ട്രേഷനും മറ്റു കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 35521007, 3914 3967,38096845

Advertisment