/sathyam/media/post_attachments/aB5hI9BB3tpQvcoMW3nl.jpg)
മനാമ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജ്ജുന ഖാര്‍ഗെയെ ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മറ്റി അഭിനന്ദിച്ചു.
രാജ്യവും കോൺഗ്രസും പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കാലത്ത് കോൺഗ്രസിനെ നയിക്കുവാൻ കിട്ടിയ അവസരം പാർട്ടിയുടെ പുനരുജ്ജീവിപ്പിക്കലിന് ശക്തിപകരുവാൻ ഖാര്‍ഗെക്ക് കഴിയും. താഴെ തട്ടിൽ നിന്നും പ്രവർത്തനം നടത്തി പടി പടിയായി ഉയർന്നു വന്ന നേതാവ് എന്ന നിലയിൽ ഇന്ത്യ മുഴുവൻ ഉള്ള കോൺഗ്രസ്സ് നേതാക്കളെയും പ്രവർത്തകരെയും ഒന്നിപ്പിച്ചു നിർത്തുവാൻ അദ്ദേഹത്തിന് സാധിക്കും.
ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ മഹത്തായ മാതൃക കാണിച്ചു കൊണ്ട് ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് മറ്റു പാർട്ടികൾക്ക് മാതൃക ആയിരിക്കുകയാണ്. നല്ല മത്സരം കാഴ്ചവെച്ച ഡോ. ശശി തരൂരിനെയും ദേശീയ കമ്മറ്റി അനുമോദിച്ചു. ദീർഘകാലം പാർട്ടിയെ നയിച്ചു സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് സോണിയ ഗാന്ധിയെയും ദേശീയ കമ്മറ്റി അഭിനന്ദനങ്ങൾ അറിയിച്ചതായി ഭാരവാഹികൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us