ഐ. വൈ. സി.സി ബുധയ്യ ഏരിയ പ്രവർത്തക സംഗമവും, ഭാരത് ജോഡോ യാത്ര ഐക്യ ധാർഢ്യ സദസ്സും സംഘടിപ്പിച്ചു

New Update

publive-image

മനാമ: ഐ.വൈ.സി.സി ബുധയ്യ ഏരിയ പ്രവർത്തകരുടെ കുടുംബ സംഗമം ഹമലയിൽ വെച്ച് നടത്തി. ഐ.വൈ.സി.സി ബുധയ്യ ഏരിയ പ്രസിഡന്റ് ഷിബിൻ തോമസ് പ്രവർത്തക സംഗമം ഉദ്‌ഘാടനം ചെയ്തു.

Advertisment

പ്രവർത്തക സംഗമത്തിന്റെ ഭാഗമായി ഇന്ത്യയിലെ ജനങ്ങളെ ജാതി,മത,ഭാഷ,ദേശ വ്യത്യാസമില്ലാതെ ഒന്നിപ്പിക്കാനായി രാഹുൽ ഗാന്ധി നയിക്കുന്ന "ഭാരത് ജോഡോ യാത്ര" ക്ക് ഉള്ള ഐക്യ ധാർഢ്യ സദസ്സും സംഘടിപ്പിച്ചു.

"ഭാരത് ജോഡോ യാത്ര"യുടെ പ്രാധാന്യത്തെ പറ്റി ദേശീയ ആർട്‌സ് ആൻഡ് സ്പോർട്സ് വിങ്ങ് കൺവീനർ റിച്ചി കളതുരത്ത്, ഐ.വൈ.സി.സി മുൻ ജനറൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, എന്നിവർ സംസാരിച്ചു.

ഏരിയ സെക്രട്ടറി ഷമീർ എ. കെ സ്വാഗതവും, ഏരിയ ട്രെഷറർ റിനോ സ്‌കറിയ നന്ദിയും പറഞ്ഞു. തുടർന്ന് അംഗങ്ങൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചത്‌ സമ്മേളനത്തിന്റെ മാറ്റ് കൂട്ടി. കലാപരിപാടികൾക്ക് ഐ.വൈ.സി.സി ദേശീയ എക്സിക്യൂട്ടീവ് അംഗം സജേഷ് രാജ് നേതൃത്വം നൽകി. ഐ.വൈ.സി.സി യുടെ വിവിധ ഏരിയകൾ തമ്മിൽ നടന്ന ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങളിൽ വിജയികളായ ബുധയ്യ ഏരിയ ടീമിനെ യോഗത്തിൽ അഭിനന്ദിച്ചു.

ഏരിയ ക്രിക്കറ്റ്, ഫുട്ബാൾ, വോളിബോൾ ടീം ക്യാപ്റ്റന്മാരായ അമീൻ സി.കെ, ആഷിഖ്, അനസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചു.

Advertisment