ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം: വാകത്താനവും, ചമ്പക്കരയും ജേതാക്കൾ

New Update

publive-image

മനാമ : ബഹ്‌റൈൻ - കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കെ.ഇ ഈശോ (ജോയ്) ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും, കരിമ്പനത്തറ ഏബ്രഹാം കോറപ്പിസ്ക്കോപ്പ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയും, എം.സി കുരുവിള മണ്ണൂർ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും, ബെസ്റ്റ് ബേക്കേഴ്സ് പുതുപ്പള്ളി സ്പോൺസർ ചെയ്യുന്ന ട്രോഫിക്ക് വേണ്ടിയും, ഒ.ഐ.സി.സി നാഷണൽ കമ്മറ്റി ബഹ്‌റൈൻ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയും, മാത്യു വർക്കി അക്കരക്കുന്നേൽ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയുമുള്ള

Advertisment

രണ്ടാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളിയുടെ വെള്ളിയാഴ്ച്ച നടന്ന ആദ്യ മത്സരത്തിൽ വാകത്താനം ടീം പാമ്പാടി ടീമിനെയും, രണ്ടാം മത്സരത്തിൽ ചമ്പക്കര ടീം മണർകാട് ടീമിനേയും, മൂന്നാം മത്സരത്തിൽ വാകത്താനം ടീം വണ്ടന്മേട് ടീമിനേയും പരാജയപ്പെടുത്തി.

ഇന്നത്തെ മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കോഴിക്കോട് അസ്സോസ്സിയേഷൻ പ്രസിഡന്റ് ജോണി ജോസഫ് നിർവ്വഹിച്ചു. സെക്രട്ടറി ജ്യോതിഷ് പണിക്കർ മുഖ്യ അഥിതി ആയിരുന്നു. പ്രസിഡന്റ് റെജി കുരുവിള അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ റോബിൻ ഏബ്രഹാം സ്വാഗതവും മനോഷ് കോര കൃതജ്ഞതയും അർപ്പിച്ചു.

Advertisment