വോയ്‌സ് ഓഫ്‌ ആലപ്പി പ്രഥമ ജനറൽബോഡി ചേർന്നു

New Update

publive-image

മനാമ: വോയ്‌സ് ഓഫ് ആലപ്പി (ആലപ്പുഴ ജില്ലാ പ്രവാസി ഫോറം) പ്രഥമ ജനറൽ ബോഡി യോഗം സെഗയ്യയിലെ ബി.എം.സി ഹാളിൽ ചേർന്നു. ആഗ്നേയ നിത്യാനന്ദിന്റെ ഈശ്വര പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ രക്ഷാധികാരി സഈദ് റമദാൻ നദ് വി അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ഡോ. പി.വി ചെറിയാൻ, സോമൻ ബേബി, കെ. ആർ നായർ എന്നിവർ ആശംസകൾ നേർന്നു.

Advertisment

പിന്നീട് നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിന് രാജീവ് വെള്ളിക്കോത്ത്, ഷിബു പത്തനംതിട്ട എന്നിവർ നേതൃത്വം നൽകി. വോയ്‌സ് ഓഫ് ആലപ്പി ലോഗോ പ്രകാശനം ജിജു വർഗീസ് രക്ഷാധികാരികൾക്ക് നൽകി നിർവഹിച്ചു. അനസ് റഹീം സ്വാഗതവും ജിനു ജി. നായർ നന്ദിയും പറഞ്ഞു. ധനേഷ്, ദീപക് തണൽ, ജോഷി നെടുവേലി, ഗിരീഷ് കുമാർ ജി, സിബിൻ സലീം, അശോകൻ താമരകുളം പരിപാടിക്ക് നേതൃത്വം നൽകി.

Advertisment