ഐവൈസിസി ബഹ്റൈൻ യൂത്ത് ഫെസ്റ്റ് ജനുവരി 27ന്‌

New Update

publive-image

മനാമ: ഐവൈസിസി ബഹ്‌റൈൻ എല്ലാവർഷവും സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2023 ജനുവരി 27 ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. 2013 ൽ സംഘടന രൂപം കൊണ്ടതിന് ശേഷം വർഷാ വർഷം മാറി മാറി വരുന്ന കമ്മറ്റിയുടെ അവസാന കാലയളവിലാണ് യൂത്ത്ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

Advertisment

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കോവിഡിന്റെ പ്രതികൂല സാഹചര്യത്തിൽ ഇതിന് സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഈ കമ്മറ്റിയുടെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെ "യൂത്ത് ഫെസ്റ്റ് 2023" നടത്തുവാനാണ് ആലോചിക്കുന്നതെന്ന് പ്രസിഡണ്ട് ജിതിൻ പരിയാരം,ആക്ടിങ് സെക്രട്ടറി ബൈജു വണ്ടൂർ, ട്രഷറർ വിനോദ് ആറ്റിങ്ങൽ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

യൂത്ത് ഫെസ്റ്റിന്റെ നടത്തിപ്പിന് വേണ്ടി 51 അംഗ കമ്മറ്റിയെ തെരെഞ്ഞെടുത്തു. ബ്ലസ്സൻ മാത്യു (ജനറൽ കൺവീനർ), വിൻസു കൂത്തപ്പള്ളി(പ്രോഗ്രാം & പബ്ലിസിറ്റി കൺവീനർ), അനസ് റഹീം(ഫിനാൻസ് കൺവീനർ), ഫാസിൽ വട്ടോളി(മാഗസിൻ എഡിറ്റർ) ഷബീർ മുക്കൻ(റിസപ്‌ഷൻ കമ്മറ്റി കൺവീനർ) എന്നിവരെയും,എല്ലാ വിഭാഗത്തിലും സബ് കമ്മറ്റിയേയും തിരഞ്ഞെടുത്തു. യൂത്ത് ഫെസ്റ്റുമായി ബദ്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment