കെഎംസിസി ബഹ്റൈൻ പേരാമ്പ്ര മണ്ഡലം കമ്മറ്റി ഒരുക്കുന്ന ബുഖാറ കോൺഫ്രൻസ് മീറ്റ് നവംബര്‍ 12 ന്; കെ മുരളീധരന്‍ എംപി പങ്കെടുക്കുന്നു

New Update

publive-image

ബഹ്റൈന്‍: കെഎംസിസി ബഹ്റൈൻ പേരാമ്പ്ര മണ്ഡലം കമ്മറ്റി ഒരുക്കുന്ന ബുഖാറ കോൺഫ്രൻസ് മീറ്റ് ഔപചാരിക ഉൽഘാടന ചടങ്ങില്‍ കെ മുരളീധരന്‍ എംപി പങ്കെടുക്കും. ഇതിനോടനുബന്ധിച്ച് വൻ സ്വീകരണമാണ് യുഡിഎഫ് പ്രവർത്തകർ ജനകീയ നേതാവും കെപിസിസി പ്രചാരക സമിതി ചെയർമാനുമായ കെ മുരളിധരൻ എംപിക്കും മുസ്ലീംലീഗ് നേതാവ് സി പി എ അസീസ് മാസ്റ്റർക്കും ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഒരുക്കിയിട്ടുള്ളത്.

Advertisment

പരിപാടി നടക്കുന്നത് നവംബര്‍ 12 ന് വൈകിട്ട് ബഹ്റൈൻ തലസ്ഥാന നഗരിയായ മനാമയിലെ വിശാലമായ കെഎംസിസി ഓഡിറ്റോറിയത്തിലാണ്. വടകര എംപി ആയതിന് ശേഷം ആദ്യമായിട്ടാണ് ബഹ്റൈനിലേക്ക് കെ. മുരളീധരന്‍ എംപിയുടെ സന്ദർശനം.

Advertisment