New Update
/sathyam/media/post_attachments/bep1FAOd3WXdTMsITjEM.jpg)
മനാമ: ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കാന്‍ ബഹ്‌റൈന്‍ ഒരുങ്ങി. ഏതാനും സമയത്തിനകം മാർപാപ്പ പവിഴ ദ്വീപിൽ വന്നിറങ്ങും. നവംബര്‍ ആറു വരെയാണ് മാര്‍പാപ്പ ബഹ്‌റൈനിലുള്ളത്. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ക്ഷണപ്രകാരമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്.
Advertisment
ബഹ്‌റൈൻ ഡയലോഗ് ഫോറത്തിലും മാർപാപ്പ പങ്കെടുക്കും. ഗ്രാന്റ് ഇമാം അസ്ഹരിയും 4.15 നും 15 മിനിറ്റ് വ്യത്യാസത്തിൽ മാർപാപ്പയും സഖീറിലുള്ള ശൈഖ് ഈസ എയർ ബേസിൽ വന്നിറങ്ങും. 5.30ന് സഖീർ പാലസിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തും. 6.10ന് 6.10ന് സഖീർ പാലസ് മുറ്റത്ത് സ്വീകരണ പരിപാടിയിൽ പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us