ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം തുടരുന്നു; നാളെ ബഹ്‌റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ ദിവ്യബലി അര്‍പ്പിക്കും; 28000 പേര്‍ പങ്കെടുക്കും

New Update

publive-image

മനാമ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം തുടരുന്നു. നാളെ (നവംബര്‍ 5)യാണ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിലെ സുപ്രധാന പരിപാടി നടക്കുന്നത്. രാവിലെ 8.30-ഓടെ ബഹ്‌റൈന്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍ 28000-ലധികം ആളുകള്‍ പങ്കെടുക്കുന്ന ദിവ്യബലി നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ പങ്കെടുക്കും. പിന്നീട് സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തും.

Advertisment

നവംബര്‍ ആറിന് രാവിലെ 9.30ന് ഗള്‍ഫ് മേഖലയിലെ തന്നെ പുരാതന ചര്‍ച്ചായ മനാമ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചില്‍ നടക്കുന്ന പ്രത്യേക പരിപാടികളിലും മാര്‍പാപ്പ പങ്കെടുക്കും. ഉച്ചയ്ക്ക് 12.30ന് മാര്‍പാപ്പ ബഹ്‌റൈനില്‍ നിന്ന് മടങ്ങും.

Advertisment